നയന്‍താരയുടെ റോള്‍ ഏറ്റെടുത്ത് 'ബിഗില്‍' താരം!

സൂപ്പര്‍ ഹിറ്റ് വിജയ് ചിത്രം “ബിഗിലി”ലൂടെ ശ്രദ്ധേയായ താരമാണ് റെബ മോണിക്ക ജോണ്‍. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഫുട്‌ബോള്‍ പ്ലയറായാണ് റെബ ചിത്രത്തില്‍ വേഷമിട്ടത്. ബിഗിലിന് ശേഷം നിറയെ അവസരങ്ങളാണ് റെബയെ തേടിയെത്തിയിരിക്കുന്നത്. കന്നഡയിലേക്കും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം.

ബിഗിലില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരക്കൊപ്പം അഭിനയിച്ച താരം ഇത്തവണ നയന്‍താരയുടെ വേഷമാണ് ഏറ്റെടുത്തിരിക്കുന്നത്. 2015ല്‍ എത്തിയ “നാനും റൗഡി താന്‍” എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ റീമേക്കിലാണ് റെബ അഭിനയിക്കാനൊരുങ്ങുന്നത്.

Read more

നയന്‍താര അഭിനയിച്ച കാദംബരി എന്ന റോളിലാണ് റെബ എത്തുക. “സകലകലാ വല്ലഭ” എന്നാണ് കന്നഡ ചിത്രത്തിന്റെ പേര്. ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.