ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട ട്വീറ്റുമായി ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഒരേമതില്‍ പങ്കിടുന്ന തിരുവനന്തപുരത്തെ പാളയും മസ്ജിദും ഗണപതിക്കോവിലും അറിയാമോ എന്നാണ് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തത്. ‘മൈ കേരള സ്റ്റോറി’ എന്ന ഹാഷ് ടാഗിലായിരുന്നു ട്വീറ്റ്. നിരവധി പേരാണ് ട്വീറ്റിന് താഴെ കമന്റുമായി എത്തിയത്.
സുദീപ്തൊ സെന്‍ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ മെയ് അഞ്ചിനാണ് തിയേറ്ററിലെത്തിയത്. സിനിമയുടെ പ്രമേയത്തിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തില്‍ നടന്നത്. നിരവധി പ്രമുഖരും ഇതിനെതിരെ പ്രതികരിച്ചിരുന്നു.
നേരത്തെ ആലപ്പുഴ ചേരാവള്ളില്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കാര്‍മികത്വത്തില്‍ നടന്ന അഞ്ജു-ശരത് ദമ്പതികളുടെ വിവാഹവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാര്‍ത്തയുടെ വീഡിയോ റിപ്പോര്‍ട്ട് എ.ആര്‍ റഹ്‌മാന്‍ പങ്കുവെച്ചിരുന്നു.കേരളത്തിന്റെ കഥ സാഹോദര്യത്തെക്കുറിച്ചാണ്… അതാണ് എന്റെ കേരളത്തിന്റെ കഥ’ എന്ന അടിക്കുറിപ്പോടെയാണ് ആ വീഡിയോ റസൂല്‍ പൂക്കുട്ടി റീ ഷെയര്‍ ചെയ്തത്.
Read more
നിങ്ങള്‍ക്കറിയാവുന്ന കേരളത്തിന്റെ സാഹോദര്യത്തിന്റെ കഥകള്‍ #MyKeralaStory എന്ന ഹാഷ്ടാഗില്‍ പങ്കുവെക്കാമോ എന്ന് മുമ്പ് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തിരുന്നു.