ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണ ചന്ദ്രന്‍; ഗ്ലാമറസ് ചിത്രങ്ങളുമായി റിമ കല്ലിങ്കല്‍

വ്യത്യസ്ത ഫോട്ടോഷൂട്ടുകളും യാത്രാ വിശേഷങ്ങളുമായി എന്നും സോഷ്യല്‍ മീഡിയയില്‍ എത്താറുള്ള താരമാണ് റിമ കല്ലിങ്കല്‍. റിമയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ വര്‍ഷത്തെ അവസാന പൗര്‍ണമിയില്‍ പകര്‍ത്തിയ ചിത്രങ്ങളാണെന്നാണ് റിമ കുറിച്ചിരിക്കുന്നത്.

പച്ച സാരി വളരെ വ്യത്യസ്തമായി ഉടുത്ത് വെള്ളി ആഭരണങ്ങള്‍ അണിഞ്ഞാണ് റിമ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റിമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ആരാധകരുള്‍പ്പെടെ അനവധി താരങ്ങളും റിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് ചിത്രം കണ്ട് ആരാധകര്‍ പറയുന്നത്. രഞ്ജിനി, സിതാര, അഹാന, പാര്‍വതി, രചന എന്നിങ്ങനെ സിനിമാ മേഖലയിലെ കൂട്ടുകാരികളും റിമയുടെ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിട്ടുണ്ട്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താന്‍ റിമയ്ക്ക് ആയിട്ടുണ്ട്.

Read more

‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ആണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. ‘ചിത്തിരൈ സെവ്വാനം’ എന്ന തമിഴ് ചിത്രവും താരത്തിന്റെതായി എത്തിയിട്ടുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ‘നീലവെളിച്ചം’ എന്ന സിനിമയിലൂടെ താരം മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ് താരം.