റോഷൻ ആൻഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റം; ഷാഹിദ് കപൂറിന്റെ നായികയായി പൂജ ഹെഗ്‌ഡെ

മലയാള സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ബോളിവുഡ് താരം ഷാഹിദ് കപൂർ നായകനാവുന്ന ബോളിവുഡ് ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ.
ഒരു പൊലീസുകാരനായാണ് ഷാഹിദ് ചിത്രത്തിലെത്തുന്നത്. ബോബി- സഞ്ജയ്- ഹുസൈൻ ദലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്

പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ നായികയായി എത്തുന്നത്. പൂജയുടെ പിറന്നാൾ ദിനമായ ഒക്ടോബർ 13 ന് തന്നെയാണ് നായികയെ പ്രഖ്യാപിക്കാൻ ചിത്രത്തിന്റെ നിർമ്മാതാക്കളായ സീ സ്റ്റുഡിയോസ് തിരഞ്ഞെടുത്തത്.

അതേ സമയം ഈ ചിത്രം റോഷൻ ആൻഡ്രൂസിന്റെ തന്നെ മുംബൈ പൊലീസിന്റെ റീമേക്ക് ആണെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ. ചിത്രം അടുത്ത വർഷം പകുതിയോട് കൂടി തിയേറ്ററുകളിലെത്തും.

ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം ഷാഹിദ് ഈ സിനിമയ്ക്കായി ഡേറ്റ് നൽകിയിരുന്നെന്നും പക്ഷേ തിരക്കഥ പൂർത്തിയാക്കേണ്ടത് കാരണമാണ് നീണ്ടുപോയതെന്നും. ഇപ്പോൾ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പിങ്ക് വില്ലയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

Read more

ദിനേശ് വിജയന്റെ പേരിടാത്ത റൊമാന്റിക്-കോമഡി  സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ് ഷാഹിദ് കപൂർ.