സൈജു കുറുപ്പിന്റെ ‘ഭരതനാട്യം’ എന്ന സിനിമ ഒ.ടി.ടിയിലേക്ക്. ഓഗസ്റ്റ് 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒരു മാസം തികയുന്നതിന് മുമ്പാണ് ഒ.ടി.ടിയില്‍ റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ ചിത്രം മനോരമ മാക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. സൈജു കുറിപ്പ് ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഭരതനാട്യം.
എന്നാല്‍ സിനിമയ്ക്ക് തിയേറ്ററില്‍ തിളങ്ങാനോ വലിയ കളക്ഷന്‍ നേടാനോ സാധിച്ചിട്ടില്ല. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഭരതനാട്യം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, സൈജു ക്കുറുപ്പ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അനുപമ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ചെറിയൊരു ഇടവേളയ്ക്കു ശേഷം നടി കലാരഞ്ജിനി മടങ്ങിയെത്തിയ മലയാള ചിത്രം കൂടിയാണിത്. സായ്കുമാര്‍, മണികണ്ഠന്‍ പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്‍, സ്വാതിദാസ് പ്രഭു, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ദിവ്യ എം നായര്‍, ശ്രുതി സുരേഷ് തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
ഫാമിലി ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു ആണ്. സാമുവല്‍ എബി സംഗീതവും ഷഫീഖ് വിബി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് -മയൂഖ കുറുപ്പ്, ശ്രീജിത്ത് മേനോന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിതേഷ് അഞ്ചുമന, കലാസംവിധാനം – ബാബു പിള്ള, മേക്കപ്പ്-മനോജ് കിരണ്‍ രാജ്.