സാമന്തയും നാഗചൈതന്യയും ഒന്നിക്കുന്നു?

സാമന്തയുടെ ഏറ്റവും പുതിയ ചിത്രം യശോദ സോഷ്യല്‍മീഡിയയില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ആരാധകരെ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണ് സാമന്തയെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്. നടി തന്റെ മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയ്ക്കൊപ്പം ബിഗ് സ്‌ക്രീനിലൊന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ഫീച്ചര്‍ ഫിലിമിനായാണ് ഇരുവരും ഒന്നിക്കുന്നത്.

2017-ലാണ് ഇവര്‍ വിവാഹിതരായത്്. നാല് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹമോചനം പ്രഖ്യാപിക്കുകയായിരുന്നു. ി. 2010 ലെ തെലുങ്ക് റൊമാന്റിക് നാടകമായ ‘യേ മായ ചെസാവെ’യുടെ സെറ്റില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്.

മുന്‍ ഭാര്യ മയോസിറ്റിസ് ചികിത്സയ്ക്കായി ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ നാഗ ചൈതന്യയും കാണാനെത്തിയിരുന്നു. ഓരോ 10,000 പേരില്‍ 2 മുതല്‍ 20 വരെ ആളുകളെ ബാധിക്കുന്ന അപൂര്‍വ രോഗമാണ് ഇത് .

നവംബര്‍ 11ന് ആണ് യശോദ തീയേറ്ററുകളില്‍ എത്തിയത്്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

Read more

വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉണ്ണി മുകുന്ദനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.