'നിയമപ്രകാരമുള്ള മുന്നറിയിപ്പ്, ആരും ഇത് പരീക്ഷിക്കരുത്'; തകര്‍ന്ന റെയില്‍വേ ട്രാക്കില്‍ നിന്നും സംവൃത

നടി സംവൃത സുനില്‍ പങ്കുവെച്ച ചിത്രവും അതിന് നല്‍കിയ ക്യാപ്ഷനുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. റെയില്‍ പാളത്തില്‍ ചിരിച്ചു കൊണ്ടിരിക്കുന്ന സംവൃതയെയാണ് ചിത്രത്തില്‍ കാണാനാവുക. പൗരാണികമായ റെയില്‍വേ ട്രാക്കിലാണ് താനിരിക്കുന്നത് എന്ന് കുറിച്ചാണ് സംവൃത എത്തിയിരിക്കുന്നത്.

”ഞാനിരിക്കുന്നത് പൗരാണികമായ, തകര്‍ന്ന ഒരു റെയില്‍വേ ട്രാക്കിലാണ്. ദയവായി ഉപയോഗത്തിലുള്ള ഒരു റെയില്‍വേ ട്രാക്കില്‍ ആരുമിത് പരീക്ഷിക്കരുത്” എന്നാണ് സംവൃത ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ഒരു ട്രെയ്ന്‍ വരികയാണെങ്കില്‍ എന്തു ചെയ്യും എന്നിങ്ങനെയുള്ള നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് സംവൃത സുനില്‍. രസികനിലെ തങ്കമണി എന്ന കഥാപാത്രവും സംവൃത എന്ന നടിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012ല്‍ അഖില്‍ ജയരാജുമായുള്ള വിവാഹശേഷമാണ് താരം സിനിമയില്‍ നിന്നും ഇടവേള എടുത്തത്.

Read more

എങ്കിലും തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. 2012ല്‍ പുറത്തിറങ്ങിയ 101 വെഡ്ഡിംഗ്‌സ് എന്ന ചിത്രത്തിന് ശേഷം സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ 2019ല്‍ ആണ് സംവൃത വീണ്ടും സിനിമാരംഗത്തേക്ക് തിരിച്ചെത്തിയത്.