നിര്‍മ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ വനിതാ നിര്‍മ്മാതാക്കള്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ സിനിമാ രംഗത്തെ വനിതാ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം പ്രഹസനമായെന്ന് സംഘടനയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
നിര്‍മ്മാതാക്കളായ സാന്ദ്ര തോമസും ഷീല എബ്രഹാമുമാണ് സംഘടനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ നേതൃത്വം മാറണമെന്ന് ഇരുവരും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ”ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ സിനിമാ രംഗത്തെ വനിതാ നിര്‍മ്മാതാക്കള്‍ കടന്നു പോകുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരു യോഗം വിളിച്ചിരുന്നു.”
”അതൊരു പ്രഹസനമായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഒരു കത്ത് നല്‍കുകയുണ്ടായി. ഈ കത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സംഘടന വ്യക്തമായ ഒരു ഉത്തരം നല്‍കിയില്ല. കത്തിലെ ഉള്ളടക്കം എന്തെന്ന് അറിയാന്‍ അംഗങ്ങള്‍ക്ക് അവകാശമില്ലേ?” എന്നാണ് സാന്ദ്രയും ഷീലുവും കത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
അസോസിയേഷന്‍ സമീപനങ്ങള്‍ സ്ത്രീ നിര്‍മ്മാതാക്കളെ കളിയാക്കുന്നതിന് തുല്യമാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്നും പുതിയ കമ്മിറ്റിയെ അടിയന്തരമായി തിരഞ്ഞെടുക്കണമന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.