'അന്ന് നിന്റെ കോപ്രായങ്ങളൊക്കെ എല്ലാവരും കണ്ടിരുന്നു, കീറാത്ത ഒരു ഡ്രസ് പോലും ഇവള്‍ക്കില്ലേ'; സാനിയക്ക് കടുത്ത സൈബര്‍ ആക്രമണം

സോഷ്യല്‍ മീഡിയയില്‍ ഏറെ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവാറുള്ള നടിയാണ് സാനി അയ്യപ്പന്‍. താരത്തിന്റെ പുതിയ ലുക്ക് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഷിമ്മൈറി ഡ്രസില്‍ ഗ്ലാമറസ് ആയാണ് താരം ഒരു പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഡീപ്പ് വി നെക്കുള്ള സ്ലീവ്‌ലെസ് ഡ്രസിന് ഹൈ സ്ലിറ്റും ഉള്ളതാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. റീബോണ്ട് എന്ന ഡ്രിങ്കിന്റെ പരസ്യത്തിന്റെ വീഡിയോ സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഗ്ലാമറസ് ലുക്കില്‍ നടന്ന് വന്ന് കാറിലേക്ക് കയറുന്ന വീഡിയോയാണിത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായെത്തുന്നത്.

View this post on Instagram

A post shared by Rebound (@drinkrebound)

അശ്ലീല കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. ഹൈസ്ലിറ്റ് വസ്ത്രമാണ് പലരെയും ചൊടിപ്പിച്ചത്. എന്തിനാണ് ഇങ്ങനത്തെ വസ്ത്രം ധരിക്കുന്നത്, കീറാത്ത ഒരു ഡ്രസ് പോലും ഇവള്‍ക്കില്ലേ എന്നെല്ലാമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. അടുത്തിടെ ഒരു ആരാധകന്‍ അടുത്ത് വന്നപ്പോള്‍ സാനിയ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്.

‘ഇവള്‍ വെല്‍ഡിങ് വര്‍ക്ക്ഷോപ്പിന്റെ മുന്നില്‍ കൂടെയാണോ പോകുന്നത് ഇത്രയും ലൈറ്റ് അടിക്കാന്‍?’, ‘ഇവള്‍ക്കൊരു കീറാത്ത ഡ്രസ്സ് വാങ്ങി കൊടുക്കാന്‍ ഇവിടെ ആരും ഇല്ലേ?’, ‘ഇവളാരാണെന്നാണ് വിചാരം’, ‘ഒരു പയ്യന്‍ അടുത്ത് വന്നു ഫോട്ടോ എടുക്കാന്‍ നിന്നപ്പം നീ വലിയ പതിവൃത ചമഞ്ഞല്ലോ. അന്ന് നിന്റെ കോപ്രായങ്ങളൊക്കെ എല്ലാവരും കണ്ടിരുന്നു. ഇപ്പോള്‍ തുണി ഊരി കാണിക്കാം. അതിന് നിനക്ക് പ്രശനം ഇല്ല അല്ലേ?’ എന്നിങ്ങനെയാണ് ചില കമന്റുകള്‍.

Read more

എന്നാല്‍, താരത്തെ അഭിനന്ദിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. ഇതിനൊപ്പം സാനിയയെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്. വസ്ത്രം ധരിക്കുന്നതെല്ലാം ഓരോരുത്തരുടെയും ഇഷ്ടമാണെന്നും എന്തിനാണ് സാനിയയെ ഇങ്ങനെ ട്രോളുന്നത് എന്ന കമന്റുകളാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി എത്തുന്നത്.