‘ആലപ്പുഴ ജിംഖാന’ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ എത്തിയ നടന്‍ നസ്‌ലെന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ സദസിലുള്ളവരുമായി നസ്‌ലെന്‍ സംവദിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ചെന്നൈയിലെ എസ്ആര്‍എം കോളേജില്‍ സിനിമയില്‍ മുഴുവന്‍ താരങ്ങളും എത്തിയിരുന്നു.
സ്റ്റേജില്‍ സംസാരിക്കുന്നതിനിടെയാണ് തെലുങ്ക് പ്രേക്ഷകരെ കയ്യിലെടുത്തു കൊണ്ടുള്ള നസ്‌ലെന്റെ കമന്റ് എത്തിയത്. ”തെലുങ്ക് ആളുകള്‍ ഇവിടെ ഉണ്ടോ? എല്ലാരുമേ നമ്മ ആളുകള്‍ താന്‍. ജയ് ബാലയ്യ” എന്നായിരുന്നു നസ്‌ലിന്‍ പറഞ്ഞത്. നസ്‌ലെന്റെ മറുപടിയില്‍ ആവേശത്തിലാകുന്ന വിദ്യാര്‍ത്ഥികളെയും വീഡിയോയില്‍ കാണാം.
Pwoli 😄#Alappuzhagymkhana #JaiBalayya #Naslenpic.twitter.com/QvUmwpanwS
— Southwood (@Southwoodoffl) April 8, 2025
സിനിമയിലെ ഓരോ അഭിനേതാക്കളെയും വലിയ കയ്യടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ വരവേറ്റത്. ഇതിന് വലിയ കൈയടിയാണ് സദസില്‍ നിന്ന് ലഭിച്ചത്. സിനിമയ്ക്ക് തമിഴ്നാട്ടില്‍ നിന്നും വലിയ കളക്ഷന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ചിത്രം ഏപ്രില്‍ പത്തിന് പുറത്തിറങ്ങും.
കോളേജ് പഠനത്തിന് അഡ്മിഷന്‍ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയില്‍ ബോക്‌സിങ് വിഭാഗത്തില്‍ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത്. നസ്‌ലെനെ കൂടാതെ ഗണപതി, ലുക്മാന്‍, സന്ദീപ് പ്രദീപ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അതേസമയം, ആലപ്പുഴ ജിംഖാന അടക്കം നാലോളം സിനിമകളാണ് ഏപ്രില്‍ 10ന് തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയുടെ ‘ബസൂക്ക’, ബേസില്‍ ജോസഫ് ചിത്രം ‘മരണമാസ്’, മാത്യു തോമസിന്റെ ‘ലവ്‌ലി’ എന്ന ചിത്രങ്ങളാണ് നാളെ റിലീസിന് ഒരുങ്ങുന്നത്. ഏറേ പ്രതീക്ഷയോടെയാണ് ഈ സിനിമകള്‍ തിയേറ്ററുകളിലെത്തുന്നത്.