ഒപ്പം ജോലി ചെയ്തവരില്‍ ഏറ്റവും മികച്ച നായകന്മാര്‍; സന്തോഷ് ശിവന്‍ പറയുന്നു

ഒപ്പം ജോലി ചെയ്തവരിലെ ഏറ്റവും മികച്ച നായകന്മാരുടെ പേര് വെളിപ്പെടുത്തി ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍്. ഇത്രയും വര്‍ഷത്തെ തന്റെ കരിയറില്‍ താന്‍ ഒപ്പം ജോലി ചെയ്തിട്ടുള്ളവരില്‍ നിന്നാണ് മികച്ച നായകന്മാരെ സന്തോഷ് ശിവന്‍ തന്റെ ഒഫീഷ്യല്‍ ട്വിറ്റെര്‍ അക്കൗണ്ടിലൂടെ ആരാധകരോട് പങ്കു വെച്ചത്.

രജനികാന്ത്, മോഹന്‍ലാല്‍, ഷാരുഖ് ഖാന്‍, അമിതാഭ് ബച്ചന്‍, മഹേഷ് ബാബു എന്നിവരാണ് ആ അഞ്ചു നായകന്മാര്‍ എന്നാണ് സന്തോഷ് ശിവന്‍ പറയുന്നത്. ഓരോ ഭാഷയിലേയും ഏറ്റവും മികച്ചവര്‍ ആയി അദ്ദേഹം കരുതുന്ന, ഒപ്പം ജോലി ചെയ്തിട്ടുള്ള നായകന്മാരുടെ പേരാണ് അദ്ദേഹം പറയുന്നത്.

Read more

ഇന്ദ്രജാലം, നമ്പര്‍ 20 മദ്രാസ് മെയില്‍, അപ്പു, അഹം, യോദ്ധ, ഗാന്ധര്‍വം, പവിത്രം, നിര്‍ണ്ണയം, കാലാപാനി, ഇരുവര്‍ എന്നീ മോഹന്‍ലാല്‍ നായകനായ ചിത്രങ്ങള്‍ക്ക് വേണ്ടി ദൃശ്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് സന്തോഷ് ശിവന്‍. മലയാളത്തില്‍ ഉറുമി, ജാക്ക് ആന്‍ഡ് ജില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം. അതില്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന മഞ്ജു വാര്യര്‍- കാളിദാസ് ജയറാം ചിത്രം ഇപ്പോള്‍ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളില്‍ ആണ്.