'രന്ധാര നഗര', ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയുമായി അപ്പാനി ശരത്; മോഷന്‍ പോസ്റ്റര്‍

ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയുമായി നടന്‍ അപ്പാനി ശരത്. “രന്ധാര നഗര” എന്ന് പേരിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. എം. അബ്ദുല്‍ വദൂദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സമകാലിക സംഭവത്തെ പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. രേണു സൗന്ദര്‍ ആണ് നായിക.

അജയ് മാത്യൂസ്, വിഷ്ണു ശങ്കര്‍, ഷിയാസ് കരീം, ശരണ്യ, അഖില പുഷ്പാംഗദന്‍, മോഹിയു ഖാന്‍, വി. എസ് ഹൈദര്‍ അലി, മൂണ്‍സ്, മച്ചാന്‍ സലീം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബര്‍ ഒമ്പതിന് വൈകിട്ട് 4.30-ന് കളമശ്ശേരി ഹോളി ഏയ്ഞ്ചല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൂജയും ചിത്രീകരണവും ആരംഭിക്കും.

മൈസൂര്‍, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകള്‍. നിതിന്‍ ബാസ്‌കര്‍, മുഹമ്മദ് തല്‍ഹത് എന്നിവരുടേതാണ് കഥ. ഫീനിക്‌സ് ഇന്‍കോപറേറ്റ്, ഷോകേസ് ഇന്റര്‍നാഷണല്‍ എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് പീറ്റര്‍ ഛായാഗ്രഹണവും. നൊബെര്‍ട്ട് അനീഷ് ആന്റോ സംഗീതവും ഒരുക്കുന്നു.

Read more

കാളിയാര്‍ കോട്ടേജ് എന്ന വെബ് സീരിസിന്റെ ഷൂട്ടിംഗില്‍ ആയിരുന്നു ശരത്. കുട്ടിക്കാനം, ഇടുക്കി എന്നിവിടങ്ങളിലായാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഷൂട്ടിംഗ് നടന്നത്. ചുങ്കം കിട്ടിയ ആട്ടിന്‍കൂട്ടം, ചാരം, ബെര്‍നാര്‍ഡ് തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.