സത്യം പറഞ്ഞാ വിശ്വസിക്കുവോ?; സംവൃതയുടെ തിരിച്ചു വരവ് ചിത്രം നാളെ തിയേറ്ററുകളില്‍

നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് നടി സംവൃത സുനില്‍ മടങ്ങിയെത്തുന്ന ചിത്രം “സത്യം പറഞ്ഞാ വിശ്വസിക്കുവോ” നാളെ തിയേറ്ററുകളില്‍. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയുമൊരുക്കിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിനും തിരക്കഥയൊരിക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലേതു പോലെ ചെറിയൊരു സംഭവുമായി കോര്‍ത്തിണക്കി പറയുന്ന ചിത്രമാണിത്. തിരിച്ചു വരവില്‍ തനിനാട്ടിന്‍ പുറത്തുകാരിയുടെ വേഷത്തിലാണ് സംവൃത എത്തുന്നത്. ബിജു മോനോന്റെ ഭാര്യയായ ഗീത എന്ന കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിക്കുക. ബിജു മേനോനും സംവൃതയ്ക്കും പുറമേ അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Read more

ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി.പ്രിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.