ശ്രീദേവി മുതല്‍ റസിയ വരെ.. മലയാളികള്‍ ഇവരെ ഇത്രയും സ്‌നേഹിക്കുന്നത് എന്തുകൊണ്ട്?

”വീട് ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് വീട്” ഉര്‍വശിയുടെ ഈ ഡയലോഗ് ഇന്നും പൊട്ടിച്ചിരിപ്പിക്കും. ‘മൈ ഡിയര്‍ മുത്തച്ഛന്‍’ സിനിമയില്‍ നായിക മധുരിമ നര്‍ല ആയിരുന്നുവെങ്കിലും സെക്കന്‍ഡ് ഹീറോയിന്‍ ആയി എത്തി ഉര്‍വശി തകര്‍ത്തിരുന്നു. മുന്‍നിര നായികമാരുള്ളപ്പോള്‍ തന്നെ ചുരുക്കം ചില സീനുകളില്‍ മാത്രം വന്നു പോകുന്ന സെക്കന്‍ഡ് ഹീറോയിനുകളുണ്ട്. ഒരു സിനിമയുടെ മൊത്തം സത്തും ഉള്‍കൊണ്ട് പ്രധാന നായികയ്ക്കൊപ്പമോ ഒരുപക്ഷേ അവരെക്കാള്‍ ഏറേയോ ചര്‍ച്ച ചെയ്യപ്പെട്ടവര്‍. മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരയായ സെക്കന്‍ഡ് ഹീറോയിനുകള്‍ ഇവരൊക്കെയാണ്…

ഈ ഫ്രണ്ട്ഷിപ് വെറും ജാഡയല്ലേ .. | Kuchacko Boban , Jomol , Shalini | Niram Malayalam Movie Scene - YouTube

‘നിറം’ സിനിമയില്‍ സോന എന്ന നായികയായി എത്തിയത് ശാലിനി ആണ്. കുഞ്ചാക്കോ ബോബനാപ്പം മികച്ച പ്രകടനമായിരുന്നു താരത്തിന്റെത്. എന്നാല്‍ ജോമോള്‍ അവതരിപ്പിച്ച വര്‍ഷ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ക്യാമ്പസ് ചിത്രമായി എത്തിയ സിനിമയില്‍ കുഞ്ചാക്കോ ബോബനെ സ്‌നേഹിക്കുന്ന രണ്ടാമത്തെ നായികയായാണ് ജോമോള്‍ എത്തിയത്.

video thumbnail

ഗംഗ ആയും നാഗവല്ലിയായും ശോഭന സൂപ്പര്‍ ഹിറ്റ് പെര്‍ഫോമന്‍സ് കാഴ്ചവച്ചപ്പോള്‍ ശ്രീദേവി എന്ന കഥാപാത്രമായി എത്തിയ വിനയ പ്രസാദിനെയും മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്‌സില്‍ ‘ഞങ്ങള്‍ ഈ ക്രിസ്ത്യാനികള്‍ക്ക് ചൊവ്വാ ദോഷം ഒന്നുമില്ല’ എന്ന് ഡോ. സണ്ണി ശ്രീദേവിയോട് പറഞ്ഞ് പോകുന്ന സീനും മലയാളി പ്രേക്ഷകര്‍ ഏറെ ആസ്വദിച്ച ഒന്നാണ്.

Mollywood's on-screen friendships that inspire us!

‘സ്വപ്‌നക്കൂട്’ സിനിമയില്‍ രണ്ട് നായികമാര്‍ ആണെങ്കിലും മീര ജാസ്മിന്റെ കഥാപാത്രത്തിനായിരുന്നു മുന്‍തൂക്കം. എങ്കിലും ഉരുളക്കുപ്പേരി പോല മറുപടി പറഞ്ഞു നില്‍ക്കുന്ന പത്മ ഭാവനയുടെ കരിയറിലെ മികച്ചൊരു കഥാപാത്രമാണ്. മീര ജാസ്മിന്റെ കമലയേക്കാള്‍ ഭാവനയുടെ പദ്മ സ്‌നേഹം നേടിയിരുന്നു.

When 'Classmates' actors posed for a picture with director Lal Jose | Malayalam Movie News - Times of India

‘ക്ലാസ്‌മേറ്റ്‌സ്’ സിനിമയില്‍ രാധിക അവവതരിപ്പിച്ച റസിയ, നായികയായ കാവ്യ മാധവന്റെ താര കുറുപ്പിനോളം തന്നെ ശ്രദ്ധ നേടിയിരുന്നു. ക്ലൈമാക്‌സില്‍ കാവ്യയേക്കാള്‍ പ്രേക്ഷകര്‍ റസിയയെ ഏറ്റെടുത്തിരുന്നു. നടി രാധികയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആയിരുന്നു ഇത്. താന്‍ അറിയപ്പെടുന്നത് റസിയ എന്ന പേരിലാണെന്ന് രാധിക വരെ തുറന്നു പറഞ്ഞിട്ടുണ്ട്.

കാവ്യ മാധവന്‍ ആദ്യമായി നായികയായ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ സിനിമയില്‍ ആദ്യ ഭാഗത്തും ക്ലൈമാക്‌സിലും തന്റെ അഭിനയപാടവം കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തിയ കഥാപാത്രമാണ് സംയുക്ത വര്‍മ്മയുടെ ഹേമ എന്ന കഥാപാത്രം. കാവ്യക്കൊപ്പം തന്നെ സംയുക്ത വര്‍മ്മയും പ്രശംസ നേടിയിരുന്നു.

ദെ.എന്‍റെ സ്വഭാവം മഹാ ചീത്തയാണ്‌ ട്ടോ..!! | Mohanlal | Manju Warrie | Priya Raman| Aaraam Thampuran - YouTube

ജഗന്നാഥനെ നയന്‍താര കൊണ്ടുപോകും എന്ന് തോന്നിപ്പോയിട്ടുണ്ട്. ‘ആറാം തമ്പുരാന്‍’ സിനിമയില്‍ ഒന്ന്, രണ്ട് സീനുകളില്‍ മാത്രം, ചെറിയൊരു സ്‌പേസ് മാത്രമേ പ്രിയ രാമന് കിട്ടിയിട്ടുള്ളുവെങ്കിലും താരത്തിന്റെ പെര്‍ഫോന്‍സ് അപാരമായിരുന്നു. നയന്‍താര എന്ന മോഡേണ്‍ പെണ്‍കുട്ടിയായി കോവിലകത്ത് എത്തുന്ന പ്രിയ രാമന്‍ മലയാളി പ്രേക്ഷകരുടെ മനസ് കവര്‍ന്നിരുന്നു.

ആശ ലക്ഷ്മി എന്ന കഥാപാത്രമായി എത്തിയ ലക്ഷ്മി ഗോപാലസ്വാമിയാണ് ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന സിനിമയില്‍ നായിക എങ്കിലും കാവ്യ മാധവന്റെ സെലിന്‍ എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. ക്ലൈമാക്‌സില്‍ എല്ലാവരെയും സ്‌നേഹത്തോടെ വീട്ടിലേക്ക് കയറ്റി ഇരുത്തി സെലിന്‍ കണ്ണു തുടക്കുമ്പോള്‍ എന്‍ഡിംഗ് വളരെ ഇമോഷണല്‍ ആയി പ്രേക്ഷകര്‍ക്ക് തോന്നിയിരുന്നു.

SAMVRITHA SUNIL Archives - Boolokam News

ഹരിദാസിന്റെ പ്രണയമായി ‘നീലത്താമര’യില്‍ കുഞ്ഞിമാളു എത്തിയപ്പോള്‍ ഭാര്യയായി എത്തിയ രത്‌നം എന്ന കഥാപാത്രത്തിനൊപ്പവും പ്രേക്ഷകര്‍ നിലകൊണ്ടിരുന്നു. അര്‍ച്ചന കവിയുടെ കുഞ്ഞിമാളു എന്ന കഥാപാത്രത്തിനൊപ്പം തന്നെ സംവൃത സുനില്‍ അവതരിപ്പിച്ച രത്‌നവും ശ്രദ്ധ നേടിയിരുന്നു.

Read more

‘പൈകുറുമ്പിയെ മേയ്ക്കും’ എന്ന പാട്ടിലൂടെയും ചുരുക്കം സീനുകളിലൂടെയും ജെന്നിഫറിനൊപ്പം പൂജയും സിനിമയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ജെന്നിഫര്‍ ആയി മീര ജാസ്മിന്‍ എത്തിയപ്പോള്‍ നവ്യ നായര്‍ ആണ് പൂജ എന്ന കഥാപാത്രമായി വേഷമിട്ടത്.