അമേരിക്ക ചൈന താരിഫ് യുദ്ധം തുടരുന്നു; ചൈനക്കെതിരെ 145% തീരുവ ചുമത്തി, ട്രംപിന്‍റെ 'പ്രതികാര ചുങ്കത്തി'നെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈന

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ‘പ്രതികാര ചുങ്കത്തി’നെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈന. ചൈനക്കെതിരെ വീണ്ടും ട്രംപ് 145% തീരുവ ചുമത്തി. ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. യുഎസ് ഉൽപന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽ നിന്നാണ് 84 ശതമാനമാക്കി ചൈന ഉയർത്തിയത്. ഇതോടെ ട്രംപ് ചൈനയ്ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തുകയായിരുന്നു.

അതേസമയം അതിനിടെ ട്രംപിന്‍റെ പ്രതികാര ചുങ്കത്തിനെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈനയുടെ നിലപാട്. ചൈനയുമായി അമേരിക്ക ചർച്ചകൾക്ക് തയ്യാറാണ്. എന്നാൽ, ചൈന ആദ്യം മുന്നോട്ട് വരണമെന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെടുന്നത്. അതേസമയം, യുഎസ് സിനിമകളുടെ ഇറക്കുമതി പരിമിതപ്പെടുത്തുമെന്ന് ചൈന വ്യക്തമാക്കി. ട്രംപിൻ്റെ പുതിയ തീരുമാനത്തിൻ്റെ പ്രതിഫലനം ഇന്ത്യയിലടക്കമുള്ള ഓഹരി സൂചികകളിലും പ്രതിഫലിച്ചിരുന്നു.

അതേസമയം മറ്റ് രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന ഇറക്കുമതി ചുങ്കം മരവിപ്പിച്ച പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിക്ക് പിന്നാലെ ഓഹരി വിപണയിൽ കുതിപ്പ് ഉണ്ടായെങ്കിലും ആശങ്ക ഒഴിയുന്നില്ല. പ്രധാന സൂചികകൾ വീണ്ടും ഇടിഞ്ഞു. ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ അധിക തീരുവ പ്രഖ്യാപനം ട്രംപ് മരവിപ്പിച്ചതോടെ ഇന്നലെ അമേരിക്കൻ ഓഹരി വിപണി കുതിച്ചുയർന്നിരുന്നു. ചൈന ഒഴികെയുള്ള അറുപതോളം രാജ്യങ്ങൾക്കായിരുന്നു ഡോണൾഡ് ട്രംപിന്റെ ഇളവ്.