ഷാരൂഖിന്റെ കൂറ്റന്‍ കട്ടൗട്ട് ചെന്നൈ മള്‍ട്ടിപ്ലക്‌സില്‍ നിന്നും നീക്കി

വന്‍വിവാദങ്ങള്‍ക്ക് ശേഷം ‘പത്താന്‍’ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഒട്ടുമിക്ക പ്രാദേശിക ഭാഷകളില്‍ ഡബ്ബ് ചെയ്തിട്ടുള്ള ചിത്രം തമിഴിലും അന്ന് തന്നെ റിലീസ് ചെയ്യും. വാര്‍ത്തയില്‍ ഇടം പിടിച്ച ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കൂറ്റന്‍ കട്ടൗട്ട് ചെന്നൈയിലെ ഒരു മള്‍ട്ടിപ്ലക്‌സില്‍ നിന്ന് നീക്കം ചെയ്തു.

ചിത്രത്തിലെ ആദ്യ ഗാനം ‘ബേശരം റംഗ്’ റിലീസായതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഗാനരംഗത്തില്‍ ദീപിക കഥാപാത്രം ധരിക്കുന്ന ഓറഞ്ച് നിറത്തിലെ ബിക്കിനിയാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്.

നീണ്ട ഇടവേളക്ക് ശേഷം ഒരു ഷാരൂഖ് ഖാന്‍ ചിത്രം തിയേറ്ററില്‍ പോയി ആസ്വദിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ക്ക് വലിയ വിലയാണ്. പത്താന്‍ ജനുവരി 25-ന് തിയറ്ററുകളില്‍ എത്തും.

Read more

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.