ഷെയ്ൻ നിഗം ഷൈൻ ചെയ്യാൻ പോകുന്ന ആദ്യ തമിഴ് ചിത്രം; പ്രൊമോ വീഡിയോ പുറത്ത് !

തമിഴ് സിനിമാലോകത്ത് ഷൈൻ ചെയ്യാനൊരുങ്ങി നടൻ ഷെയ്ൻ നിഗം. ഷെയ്ൻ ആദ്യമായി തമിഴിൽ അഭിനയിക്കുന്ന ‘ മദ്രാസ്‌കാരൻ’ എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരുന്നത്. സോഷ്യൽ മീഡിയയിലൂടെ നടൻ ദുൽഖർ സൽമാനാണ് വീഡിയോ പുറത്തു വിട്ടത്.

വളരെ വ്യത്യസ്‍തമായ ഒരു പ്രൊമോ വീഡിയോ ആയതിനാൽ തന്നെ നിരവധി പേരാണ് ആശംസകളുമായി വീഡിയോയ്ക്ക് താഴെ എത്തിയത്. മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായ ഷെയ്ൻ നിഗം ഒടുവിൽ തമിഴ് സിനിമാ ലോകത്തേക്കും എത്തുകയാണ്.

കുമ്പളങ്ങി നെറ്റ്‌സ്, ഇഷ്‌ക്ക്, ഭൂതകാലം, ആർ. ഡി. എക്സ് തുടങ്ങിയ നിരവധി ചിത്രങ്ങൾ ഷെയ്‌നിന്റെ കരിയറിൽ മികച്ചതായുണ്ട്. ഈ ചിത്രവും കരിയറിൽ ഒരു നാഴികക്കലാകും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

Read more

കലൈയരസൻ, നിഹാരിക കൊനിഡേല തുടങ്ങിയ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. വാലി മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി. ജഗദീഷ് നിർമ്മിക്കുന്ന ആദ്യചിത്രമാണ് ‘മദ്രാസ്കാരൻ’.