മലയാള സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനാണ് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി. അറുപത്തിയേഴു തിരക്കഥകള്‍ രചിച്ച എസ്.എന്‍.സ്വാമി സംവിധായകനാകുകയാണ്. ഈ ചിത്രത്തിന്റെ പൂജാ ചടങ്ങും ചിത്രീകരണവും ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ എറണാകുളം ടൌണ്‍ ഹാളില്‍ നടന്നു.
മലയാള സിനിമയിലെ വലിയൊരു സംഘം സാങ്കേതികവിദഗ്ദരും നിര്‍മ്മാതാക്കളും ബന്ധുമിത്രാദികളും, രാഷ്ട്രീയ സാമൂഹ്യ രാഷ്ടീയ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ജസ്റ്റീസ് ഗോപിനാഥ് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമായത്.
കെ.മധു സ്വിച്ചോണ്‍ കര്‍മ്മവും ജോസ് തോമസ് ഫസ്റ്റ് ക്ലാപ്പും നല്കി. ജോഷി ഫസ്റ്റ് ഷോട്ട് ചിത്രീകരിച്ചു. സാജന്, ഷാജി കൈലാസ്,ഏകെ.സാജന്, ബി.ഉണ്ണികൃഷ്ണന്, ഉദയ് കൃഷ്ണം, സിയാദ് കോക്കര്‍, എവര്‍ഷൈന്‍ മണി, സാജു ജോണി, വ്യാസന് എടവനക്കാട്, സോള്വിന്കുര്യാക്കോസ്, ഡാര്വിന് കുര്യാക്കോസ്, ഹൈബി ഈഡന് എം.പി, മേയര്‍ . എം. അനില്‍കുമാര്‍, നിര്‍മ്മാതാവ്, എം.സി. അരുണ്‍, അനില്‍ മാത്യു, അഭിനേതാക്കളായ കൃഷ്ണ, ഗ്രിഗറി, സ്മിനു സി ജോ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ധ്യാന്‍ ശ്രീനിവാസന്, നായകനാകുന്ന ഈ ചിത്രത്തില്‍ അപര്‍ണ്ണാ ദാസ് നായികയാകുന്നു. രണ്‍ജി പണിക്കര്‍, രഞ്ജിത്ത്, ഗ്രിഗറി, ആര്‍ദ്രാ, സ്മിനു സിജോ, തുടങ്ങിയവരും, ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. ജെയ്ക്ക് ബിജോയ്സിന്റേതാണു സംഗീതം.
Read more
ജാക്ക് സണ്‍ ജോണ്സണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് – ബസോദ് ടി. ബാബുരാജ്. കലാസംവിധാനം – സാബു സിറിള്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ശിവരാമകൃഷ്ണന്, കോസ്റ്റ്യും – ഡിസൈന്‍ – സ്റ്റെഫി സേവ്വര്‍ . മേക്കപ്പ് സിനൂപ് രാജ് .- പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് – രാജു അരോമ പ്രൊഡക്ഷന്‍ കണ്ട്രോളര് – അരോമ മോഹന്‍. ലഷ്മി പാര്‍വ്വതി വിഷന്റെ ബാനറില്‍ രാജേന്ദ്രപ്രസാദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, പാലക്കാട്, എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും. വാഴൂര്‍ ജോസ്. ഫോട്ടോ – നവീന്‍ മുരളി.