നാല് ദിവസം കൊണ്ട് 2.25 കോടി, രണ്ടാം വരവിലും തരംഗമായി സ്ഫടികം

28 വര്‍ഷത്തിന് ശേഷം തീയേറ്ററുകളില്‍ വീണ്ടും തരംഗമായിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം സ്ഫടികം 4 കെ. ചിത്രത്തിന്റെ ബോക്സ്ഓഫീസ് കളക്ഷന്‍ തെളിയിക്കുന്നത് അതാണ്. റി റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 2.25 കോടി രൂപയാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിലീസ് ചെയ്ത ചിത്രമെന്നത് പരിഗണിക്കുമ്പോള്‍ ചിത്രത്തിന് ലഭിച്ച കളക്ഷന്‍ വളരെ മികച്ചതാണ്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിനോടൊപ്പമാണ് സ്ഫടികം വീണ്ടും റിലീസ് ചെയ്തത്.

തിലകന്‍, കെ പി എസ് സി ലളിത, സില്‍ക്ക് സ്മിത, രാജന്‍ പി ദേവ്, ശങ്കരാടി, കരമന ജനാര്‍ദ്ദനന്‍ നായര്‍ എന്നിങ്ങനെ മണ്മറിഞ്ഞുപോയ പ്രതിഭകളെ വീണ്ടും കണ്ട അനുഭവവും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. 1995ല്‍ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. അതുകഴിഞ്ഞ് വന്ന അനേകം തലമുറകള്‍ക്ക് ഗംഭീര അനുഭവം പുതിയ പതിപ്പ് സമ്മാനിച്ചു.

Read more

പഴയപതിപ്പിലും എട്ടര മിനിറ്റോളം ദൈര്‍ഘ്യം കുടുതല്‍ ആണ് പുതിയ പതിപ്പിന്. പാട്ട്, ഡബ്ബിംഗ്, സൗണ്ട് ക്വാളിറ്റി, കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ എല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 145 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.