തോമസ് ചാക്കോയും തുളസിയും 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി

സ്ഫടികത്തിലെ മോഹന്‍ലാല്‍ കഥാപാത്രം തോമസ് ചാക്കോയും ഉര്‍വശി അവതരിപ്പിച്ച തുളസി എന്ന കഥാപാത്രവും മലയാള സിനിമയില്‍ എക്കാലവും നിലനില്‍ക്കുന്ന ഒന്നാണ്. ഈ കഥാപാത്രങ്ങളുടെ ബാല്യകാലം അവതരിപ്പിച്ചവരും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ പുറത്തിറങ്ങി 23 വര്‍ഷങ്ങള്‍ക്ക് ശേഷം തോമസ് ചാക്കോയും തുളസിയും സിനിമയ്ക്ക് പുറത്ത് വീണ്ടും കട്ടുമുട്ടി.

രൂപേഷ് പീതാംബരനായും ആര്യയായും. ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രം രൂപേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രൂപേഷ് പീതാംബരന്‍ ഇന്ന് അറിയപ്പെടുന്ന നടനും സംവിധായകനുമൊക്കെയാണ്. പക്ഷെ, സിനിമയ്ക്ക് പുറത്താണ് ആര്യ.

https://www.facebook.com/photo.php?fbid=10157039796394922&set=a.10151345011149922.560421.835904921&type=3&theater