ആര്‍ജിവി ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു, അദ്ദേഹം വിളിച്ചിരുന്നു; പ്രതികരിച്ച് ശ്രീലക്ഷ്മി

സോഷ്യല്‍ മീഡിയയില്‍ കണ്ട പെണ്‍കുട്ടി ആരാണെന്ന് അന്വേഷിച്ചു കൊണ്ടുള്ള സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഒരു റീല്‍ പങ്കുവച്ച്, മോഡലിനെ തന്റെ സിനിമയിലേക്ക് ക്ഷണിച്ചു കൊണ്ടായിരുന്നു ആര്‍ജിവിയുടെ പോസ്റ്റ്.

മലയാളി മോഡലും ഇന്‍ഫ്‌ലുവന്‍സറുമായി ശ്രീലക്ഷ്മി സതീഷ് ആയിരുന്നു ആര്‍ജിവി അന്വേഷിച്ച മോഡല്‍. സംവിധായകന്‍ തന്നെ വിളിച്ച് സംസാരിച്ചുവെന്ന് വ്യക്തമാക്കിരിക്കുകയാണ് ശ്രീലക്ഷ്മി ഇപ്പോള്‍. തന്നോട് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നാണ് ആര്‍ജിവി ആദ്യം ചോദിച്ചത്.

അദ്ദേഹം സാരിയുമായി ബന്ധപ്പെട്ട ഒരു ചിത്രം ചെയ്യാന്‍ പോവുകയാണ്. സാരിയിലുള്ള തന്റെ ചിത്രം കണ്ടതാണ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത്. കഥയൊന്നും തീരുമാനിച്ചിട്ടില്ല എന്നാണ് പറഞ്ഞത്. തനിക്ക് ഇഷ്ടപ്പെടുന്ന കംഫര്‍ട്ടബിളായ സിനിമ ആണെങ്കില്‍ അഭിനയിക്കും എന്നാണ് ശ്രീലക്ഷമി മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചിരിക്കുന്നത്.

Read more

തന്റെ ഫോട്ടോഗ്രാഫറാണ് ആര്‍ജിവി അന്വേഷിച്ച കാര്യം ആദ്യം തന്നോട് പറയുന്നത്. ശരിക്കും അദ്ദേഹത്തെ എനിക്ക് അറിയില്ലായിരുന്നു. ആര്‍ജിവി അന്വേഷിക്കുന്ന ആള്‍ എന്ന് പറഞ്ഞ് നിരവധി ആളുകള്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയപ്പോഴാണ് അദ്ദേഹം പ്രശസ്തനായ സംവിധായകനാണ് എന്ന് മനസിലായത് എന്നും ശ്രീലക്ഷ്മി വ്യക്തമാക്കി.