ശ്രുതി ഹാസനും കാമുകന്‍ മിഖായേല്‍ കോര്‍സലും വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. മിഖായേല്‍ തന്നെയാണ് പിരിയാന്‍ തീരുമാനിച്ച വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഇതോടെ താരത്തിന്റെ വിവാഹത്തിനായി കാത്തിരുന്ന ആരാധകര്‍ നിരാശരായി. ഇപ്പോഴിതാ ഒരു കടുത്ത ആരാധകന്റെ ചോദ്യത്തിന് ശ്രുതി നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
എപ്പോഴാണ് വിവാഹിതയാകാന്‍ പോകുന്നതെന്നും, കടുത്ത ആരാധകരായ തങ്ങളെ വിവാഹത്തിന് ക്ഷണിക്കണമെന്നും ആരാധകന്‍ ട്വീറ്റ് ചെയ്തു. ഇതിനു ശ്രുതി മറുപടി നല്‍കുകയും ചെയ്തു.വിവാഹത്തിനായി നിങ്ങള്‍ വളരെക്കാലം കാത്തിരിക്കണമെന്നും, അതിനാല്‍ നമുക്ക് ഒരുമിച്ചൊരു ജന്മദിനം ആഘോഷിക്കാമെന്നായിരുന്നു ശ്രുതി നല്‍കിയ മറുപടി. ഇതില്‍നിന്ന് ശ്രുതിയുടെ വിവാഹത്തിനായി ആരാധകര്‍ ഇനിയും വളരെ കാലം കാത്തിരിക്കണമെന്ന് വ്യക്തം.
You’ll be waiting a VERY long time 😂 so let’s do a birthday together instead lol https://t.co/5wgmNIOLc1
— shruti haasan (@shrutihaasan) July 1, 2019
Read more
വിജയ് സേതുപതി നായകനായെത്തുന്ന ലാബം സിനിമയിലാണ് ശ്രുതി ഹാസന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ശ്രീ രഞ്ജനി എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്.