ബോളിവുഡ് മടുത്തോ? സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്; വീഡിയോയുമായി താരം

സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്. ദേശീയ അവാര്‍ഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ വേഷമിടാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പൂജയുടെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് താന്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ പോകുന്ന കാര്യം ബോളിവുഡ് സുന്ദരി അറിയിച്ചത്.

”മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്.. ഒടുവില്‍ എന്റെ കൈ പൊള്ളി” എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്. തേങ്ങയ്ക്ക് മുകളില്‍ നടി കര്‍പ്പൂരം കത്തിക്കുന്നതും കൈപൊള്ളുന്നതും വീഡിയോയില്‍ കാണാം.

View this post on Instagram

A post shared by Sunny Leone (@sunnyleone)

എന്നാല്‍ സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 2018ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ വ്യക്തിയാണ് പാമ്പള്ളി എന്നറിയപ്പെടുന്ന സന്ദീപ് കുമാര്‍. ലക്ഷദ്വീപിലെ ലിപിയില്ലാത്ത ഭാഷയായ ‘ജസരി’യില്‍ ഒരുക്കിയ ‘സിന്‍ജാര്‍’ എന്ന ചിത്രമാണ് പാമ്പള്ളിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

അതേസമയം, മമ്മൂട്ടി നായകനായ മധുരരാജയിലെ ഒരു ഗാനരംഗത്തില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് പാന്‍ ഇന്ത്യന്‍ സുന്ദരി എന്ന മലയാളം വെബ് സീരീസിലും താരം അഭിനയിച്ചു. ജിസം 2 എന്ന ചിത്രത്തിലൂടെയാണ് സണ്ണി ബോളിവുഡിലേക്ക് എത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുകയായിരുന്നു.

Read more