കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ് എങ്കില്‍, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! ഇന്ന് റിലീസ് ചെയ്ത ‘മാര്‍ക്കോ’യും ‘ഇഡി’യും ഒരുപോലെ ഏറ്റെടുത്ത് പ്രേക്ഷകര്‍. ഗംഭീര പ്രതികരണങ്ങളാണ് ഈ രണ്ട് സിനിമയ്ക്കും തിയേറ്ററുകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യന്‍ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലന്‍സ് രംഗങ്ങളാണ് മാര്‍ക്കോയുടെ ഹൈലൈറ്റ്.

സുരാജിന്റെ ഗംഭീര പെര്‍ഫോമന്‍സും ഡാര്‍ക്ക് ഹ്യൂമര്‍ തീമുമാണ് ഇഡിയുടെ പ്രത്യേകത. ഉണ്ണി മുകുന്ദന്റെ സ്‌റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മുമാണ് മാര്‍ക്കോയുടെ പ്രധാന ആകര്‍ഷണം. ”എക്‌സ്ട്രീം വയലന്‍സ്, എക്‌സ്ട്രീം ബ്രൂട്ടല്‍, എക്‌സ്ട്രീം സാറ്റിസ്ഫാക്ഷന്‍. മോളിവുഡില്‍ ഇതിന് മുമ്പ് ഇതുപോലെ തിയേറ്റര്‍ എക്‌സ്പീരിയന്‍ തന്നെ പടം ഉണ്ടായിട്ടില്ല. മലയാളത്തില്‍ എടുത്ത ജോണ്‍വിക്ക് സ്‌റ്റൈല്‍ പടം..” എന്നാണ് ഒരു പ്രേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

”ബോളിവുഡിലും, കോളിവുഡിലും, ടോളിവുഡിലും ആള്‍ക്കാരെ ഇടിച്ച് പറത്തുന്ന നായകനെ കണ്ട് കയ്യടിക്കുന്ന നമുക്ക് ഇങ്ങ് മോളിവുഡില്‍ ഒരു ലോജിക് & തേങ്ങ നോക്കാതെ വെറുതെ അങ്ങ് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ പറ്റുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയി മാര്‍ക്കോ തോന്നി.. What a screen presence & Performance.. ഉണ്ണിയുടെ ഓരോ ഷോട്ടും വേറെ ലെവല്‍.. ആക്ഷന്‍ കൈകാര്യം ചെയ്ത രീതി & ബോഡി” എന്നാണ് മറ്റൊരു പ്രേക്ഷകന്‍ കുറിച്ചിരിക്കുന്നത്.

മികച്ച പ്രതികരണങ്ങളാണ് ഇഡി സിനിമയ്ക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്. ”ഒരു പ്ലം കേക്ക് കഴിച്ച ഫീല്‍. വിത്ത് ഹെവി ഡോസ് വൈന്‍. സൈക്കോ കിക്ക് ഫീല്‍. ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേര് കളി” എന്നാണ് ഇഡി കണ്ട ഒരു പ്രേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”ഡാര്‍ക്ക് ഹ്യൂമര്‍ പരിപാടിയാണ് അവിടെ ഇവിടെയും കുറച്ച് ചിരിക്കാന്‍ ഉണ്ട്. സുരാജിന്റെ സ്ഥിരം മസിലു പിടിച്ച അഭിനയം അല്ല, നല്ല പെര്‍ഫോമന്‍സ് ആയിരുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എന്തായാലും ഇഷ്ടം ആകും” എന്നാണ് മറ്റൊരു പ്രേക്ഷകന്‍ കുറിച്ചിരിക്കുന്നത്.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. ആമിര്‍ പള്ളിക്കല്‍ ആണ് ഇഡി സംവിധാനം ചെയ്തത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.