"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് അദ്ദേഹം ഇപ്പോൾ സഞ്ചരിക്കുന്നത്. നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയമാണ് മെസി കൊടുത്തു കൊണ്ടിരിക്കുന്നത്. 2026 ഇൽ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത റൗണ്ട് പോയിന്റ് പട്ടികയിൽ അര്ജന്റീനയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അതിന് കാരണം മെസിയുടെ മികവ് തന്നെയാണ്.

മുൻപ് റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള അർജന്റീനൻ താരമാണ് നിക്കോ പാസ്. അണ്ടർ 20 അർജന്റീനൻ ദേശിയ ടീമിനോടൊപ്പം കളിക്കുന്ന സമയത്ത് ലയണൽ മെസി അവിടെ വന്നപ്പോൾ അദ്ദേഹത്തെ കണ്ട് സംസാരിക്കാൻ പേടി ആയിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നിക്കോ പാസ്

നിക്കോ പാസ് പറയുന്നത് ഇങ്ങനെ:

“ഒരിക്കൽ എന്റെ 17 ആം വയസിൽ സീനിയർ ദേശീയ ടീമുമായുള്ള പരിശീലന സെഷനിൽ, അണ്ടർ 20 കളിൽ ഒരിക്കൽ ഞാൻ മെസിയെ കണ്ടിരുന്നു. ആ സമയം ഞാൻ രണ്ടാം തവണയായിരുന്നു മെസിയെ കണ്ടത്. എന്നാൽ ആദ്യം ഞാൻ കണ്ടത് ലോക്കർ റൂമിൽ വെച്ചായിരുന്നു. അപ്പോൾ നാണം കാരണം ഞാൻ മെസിയോട് സംസാരിച്ചിരുന്നില്ല” നിക്കോ പാസ് പറഞ്ഞു.

അർജന്റീനയ്ക്ക് 2026 ലോകകപ്പ് യോഗ്യത നേടി കൊടുത്ത ശേഷം ലയണൽ മെസി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയേക്കും എന്ന് റിപ്പോട്ടുകൾ വന്നിരുന്നു. എന്നാൽ അത് സത്യമല്ലെന്നും അടുത്ത 2026 ലോകകപ്പ് കളിക്കാൻ മെസി ടീമിനോടൊപ്പം ഉണ്ടാകുമെന്നും അർജന്റീന അധികൃതർ വ്യക്തമാക്കിയിരുന്നു.