'അമ്മയെ പോലെ എന്നെ പരിപാലിക്കുന്ന ആന്റിക്ക് നന്ദി'; ആശംസകളുമായി തരിണി, മറുപടിയുമായി പാര്‍വതി

പത്തു വര്‍ഷത്തോളം മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു പാര്‍വതി. നടന്‍ ജയറാമുമായുള്ള വിവാഹത്തിന് ശേഷമാണ് താരം സിനിമയില്‍ നിന്നും മാറി നിന്നത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഏറെ ആരാധകരുള്ള താരമാണ് പാര്‍വതി.

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പാര്‍വതിക്ക് ആശംസകള്‍ നേരുകയാണ് കുടുംബവും ആരാധകരും. കാളിദാസിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈലിലെ സ്ഥിര സാന്നിധ്യമാണിപ്പോള്‍ തരിണി.

കാളിദാസന്റെ പ്രണയിനിയായ തരിണി പാര്‍വതിക്ക് നേര്‍ന്ന ആശംസകളാണ് ശ്രദ്ധ നേടുന്നത്. ”ഞാന്‍ അമ്മയുടെ അടുത്തു നിന്ന് മാറി നില്‍ക്കുമ്പോള്‍ അമ്മയെ പോലെ എന്നെ പരിപാലിക്കുന്നതിന് നന്ദി. പിറന്നാള്‍ ആശംസകള്‍ ആന്റി” എന്നാണ് തരിണി കുറിച്ചത്.

”എന്റെ സ്വീറ്റി പൈ.. ഞാന്‍ എപ്പോഴും നിനക്ക് വേണ്ടി ഉണ്ടാകും” എന്നാണ് പാര്‍വതി ആശംസകള്‍ക്ക് മറുപടിയായി കുറിച്ചിരിക്കുന്നത്. ”പിറന്നാള്‍ ആശംസകള്‍ അച്ചു” എന്നാണ് ജയറാം കുറിച്ചത്. ജയറാം പാര്‍വതിയെ വിളിക്കുന്നതും ആ പേരില്‍ തന്നെയാണ്. അമ്മയ്‌ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചാണ് കാളിദാസിന്റെ പോസ്റ്റ്.

”എന്റെ നമ്പര്‍ വണ്‍ വുമണിന് പിറന്നാള്‍ ആശംസകള്‍. ഞാന്‍ വളരെ സീരിയസായാണ് എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് അമ്മയാണെന്ന് പറയുന്നത്. കരയുമ്പോള്‍ തോള്‍ നീക്കി തരുന്നതിനും എല്ലാ കുസൃതികള്‍ക്കും എന്റെ കൂടെ നില്‍ക്കുന്നതിനും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിനും നന്ദി. ലോകത്തിലെ ഏറ്റവും മികച്ച അമ്മയായതിനു നന്ദി” എന്നാണ് കാളിദാസ് കുറിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Kalidas Jayaram (@kalidas_jayaram)

Read more