സൂപ്പര്‍ താരത്തെ ട്രോളി മഹീന്ദ്ര കമ്പനി മുതലാളി, കലിപ്പടങ്ങാതെ ആരാധകക്കൂട്ടം

തെലുങ്ക് സൂപ്പര്‍താരത്തെ ട്രോളി പുലിവാല് പിടിച്ചിരിക്കുകയാണ് മഹീന്ദ്ര കമ്പനിയുടെ തലവന്‍ ആനന്ദ് മഹീന്ദ്ര. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണ ഒറ്റ കൈ കൊണ്ട് ബൊലേറോ എടുത്തു പൊക്കുന്ന വീഡിയോക്ക് ഇനി ഞങ്ങളുടെ വര്‍ക്ക്‌ഷോപ്പുകളില്‍ ഹൈഡ്രോളിക് ലിഫ്റ്റ്‌സ് ആവശ്യമില്ലെന്ന കമന്റാണ് ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തത്.

Read more

ഇതാണ് തെലുങ്ക് സൂപ്പര്‍താരത്തിന്റെ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറലായതോടെ ബാലകൃഷ്ണ ആരാധകര്‍ കടുത്ത രോഷത്തിലാണ്. തങ്ങളുടെ ബല്ലയ്യയെ കളിയാക്കിയ ആനന്ദ് മഹീന്ദ്രയുടെ വാഹനങ്ങള്‍ ഇനി വാങ്ങില്ല എന്നാണ് ആരാധകര്‍ പറയുന്നത്. നിങ്ങള്‍ക്ക് ബാലകൃഷ്ണയെ അറിയില്ലായിരിക്കും പക്ഷെ ഞങ്ങള്‍ക്ക് അദ്ദേഹം സൂപ്പര്‍താരമാണെന്നും ആരാധകര്‍ പറയുന്നു.