ദളപതി ചിത്രം 'മാസ്റ്റര്‍' ഒടിടി റിലീസിനൊരുങ്ങുന്നു? വിശദാംശങ്ങളുമായി ലെറ്റസ്ഒടിടി ഗ്ലോബല്‍

ജ്യോതിക ചിത്രം “പൊന്‍മകള്‍ വന്താല്‍” ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുകയാണ്. പിന്നാലെ ദളപതി വിജയ്‌യുടെ ചിത്രം “മാസ്റ്ററും” ഒടിടി റിലീസിനൊരുങ്ങുവെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ മാസ്റ്റര്‍ ഒടിടി റിലീസിന് ഒരുങ്ങുന്നില്ലെന്ന് സ്ഥിരീകരിച്ച് എത്തിയിരിക്കുകയാണ് ലെറ്റസ്ഒടിടി ഗ്ലോബല്‍.

തിയേറ്ററുകളില്‍ റിലീസ് ചെയ്തതിന് ശേഷം മാത്രമേ മാസ്റ്റര്‍ ഒടിടി റിലീസ് ചെയ്യുകയുള്ളു എന്നാണ് ലെറ്റസ്ഒടിടി ഗ്ലോബല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുക. വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.

Read more

ഏപ്രില്‍ 9ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. കൊറോണ ഭീഷണിയെ തുടര്‍ന്ന് റിലീസ് മാറ്റുകയായിരുന്നു. ജൂണ്‍ 22 വിജയ്‌യുടെ ജന്‍മദിനത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പൊന്‍മകള്‍ വന്താല്‍ ചിത്രം മെയ് ആദ്യ വാരം ആമസോണ്‍ പ്രെമില്‍ റിലീസിനെത്തും.