മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രമാണ് എന്‍റെ സ്വപ്നം: തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ നിര്‍മാതാവ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചെത്തുന്ന ഒരു സിനിമയാണ് തന്റെ സ്വപ്‌നമെന്ന് തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ നിര്‍മാതാക്കളില്‍ ഒരാളായ ഷെബിന്‍ ബക്കര്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സൂപ്പര്‍ ഹിറ്റായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുമ്പോഴാണ്  ഷെബിന്‍ ബക്കര്‍ സ്വപ്ന ചിത്രത്തെ കുറിച്ച് മനസ് തുറന്നത്.

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിര്‍മ്മാതാവാണ് ഷെബിന്‍ ബക്കര്‍. മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചുള്ള ഒരു സിനിമക്കായി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഹിറ്റ് സിനിമകളുമായി മമ്മൂട്ടി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ അന്യഭാഷകളിലായി ദുല്‍ഖറും തിരക്കിലാണ്.

Read more

ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്റെ ഏറ്റവുമടുത്ത് റിലീസായ മലയാള ചിത്രം. മമ്മൂട്ടിയുടേതായി മാമാങ്കം, ഗാനഗന്ധര്‍വ്വന്‍, ഷെെലോക്ക് തുടങ്ങിയവയാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്ന ചിത്രങ്ങള്‍.