നിര്‍മ്മാതാവ് ലൈംഗികാതിക്രമം നടത്തി, തടഞ്ഞപ്പോള്‍ അസഭ്യം പറഞ്ഞു; പരാതിയുമായി ബോളിവുഡ് നടി

നിര്‍മ്മാതാവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി ബോളിവുഡ് നടി രംഗത്ത്. വീഡിയോയ്ക്ക് പണം നല്കാമെന്ന വ്യാജേന നിര്‍മ്മാതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മുംബൈ ജുഹു പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഈ യുവതി ആരോപിക്കുന്നത്.

Read more

തന്നെ നിര്‍മ്മാതാവ് കയറിപ്പിടിച്ചപ്പോള്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ നിര്‍മ്മാതാവ് തന്നെ അസഭ്യം പറയാന്‍ തുടങ്ങിയതായും പരാതിയില്‍ പറയുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി ആരോപിക്കുന്നുണ്ട്. ഐപിസി 354, 506, 509 വകുപ്പുകള് അനുസരിച്ച് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടിയുടെ പേര് പുറത്തുവിട്ടിട്ടില്ല.