തരംഗമായി 'പാലാ പള്ളി;' ഗാനം ടോപ്പ് മ്യൂസിക് വീഡിയോ ലിസ്റ്റില്‍

ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ വിജയക്കുതിപ്പ് തുടരുകയാണ്. ജേക്‌സ് ബിജോയ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ ഒരു ഗാനം യൂട്യൂബിന്റെ ടോപ്പ് മ്യൂസിക് വീഡിയോ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്.

പാലാ പള്ളി തിരുപ്പള്ളി എന്ന ഗാനമാണ് യൂട്യൂബ് ടോപ്പ് മ്യൂസിക് ലിസ്റ്റില്‍ കയറിയത്. ഈ മാസം അഞ്ചാം തീയതി പുറത്തിറങ്ങിയ ഗാനത്തിന് ഏഴ് മില്ല്യണിലേറെ കാഴ്ചക്കാരേയും ലഭിച്ചു. സന്തോഷ് വര്‍മയും ശ്രീഹരി തറയിലുമാണ് ഗാനരചന. അതുല്‍ നറുകര ആലപിച്ച ഗാനത്തിന് തിയേറ്ററുകളിലും വലിയ സ്വീകരണമാണ് ലഭിച്ചത്.

ജേക്‌സ് ബിജോയിയാണ് ചിത്രത്തിലെ മറ്റുഗാനങ്ങള്‍ ഒരുക്കിയത്. സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിച്ച ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിച്ച ചിത്രം കൂടിയാണ് കടുവ. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തിയത്.

അഭിനന്ദ് രാമാനുജം ഛായാ?ഗ്രഹണവും ജേക്‌സ് ബിജോയ് സം?ഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കനല്‍ കണ്ണന്‍, മാഫിയാ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Read more