ത്രില്ലടിപ്പിക്കുന്ന സംഭവ കഥയുമായി 'തെളിവ്' ഇന്ന് തിയേറ്ററുകളില്‍

ലാല്‍, ആശ ശരത്, രഞ്ജി പണിക്കര്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് സംവിധാനം ചെയ്യുന്ന “തെളിവ്” എന്ന ചിത്രം ഇന്ന് തീയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ വഴികളിലൂടെ കടന്നുപോകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ചെറിയാന്‍ കല്‍പ്പകവാടിയാണ്.

ലാല്‍, ആശാ ശരത്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കര്‍, നെടുമുടി വേണു, ജോയി മാത്യു, സുധീര്‍ കരമന, മീരാ നായര്‍, സയിദ് മൊഹസിന്‍ ഖാന്‍, മണിയന്‍പിള്ള രാജു, രാജേഷ് ശര്‍മ, അനില്‍ പി നെടുമങ്ങാട്, തെസ്‌നി ഖാന്‍ എന്നിവരും ചിത്രത്തിലുണ്ട്.ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടി വരുന്ന പോരാട്ടങ്ങളും സിനിമയില്‍ പ്രമേയമാകുന്നുണ്ട്.

Read more

സംഗീതം- കല്ലറ ഗോപന്‍, പശ്ചാത്തല സംഗീതം – എം.ജയചന്ദ്രന്‍. നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രഹണം. ഇഥിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേംകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.