തിലകന്‍ ചേട്ടന്‍ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ; വിനോദ് ഗുരുവായൂര്‍

സുരേഷ് ഗോപി-ജോഷി കൂട്ടുക്കെട്ടിലൊരുങ്ങിയ പാപ്പനില്‍ ഇരുട്ടന്‍ ചാക്കോ എന്ന ശ്രദ്ധേയ കഥാപാത്രത്തെ ഷമ്മി തിലകനും അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.ഷമ്മി തിലകനിലൂടെ തിരിച്ചു വന്നിരിക്കുകയാണ് എന്നാണ് വിനോദ് ഗുരുവായൂര്‍ പറയുന്നത്.

ജോഷിയുടെ ‘കൗരവര്‍’ എന്ന സിനിമയിലെ തിലകന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇന്നും മനസില്‍ സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ ചാക്കോയും വര്‍ഷങ്ങള്‍ കഴിഞ്ഞാലും മനസിലുണ്ടാകും. ഭാവിയില്‍ തിലകന് മുകളില്‍ നില്‍ക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘നമുക്ക് നഷ്ടമായ തിലകന്‍ ചേട്ടന്‍ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ, പാപ്പനില്‍. അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ചേട്ടന്‍ ഇല്ലെങ്കില്‍ കൂടി, സിനിമ യില്‍ നിറഞ്ഞു നില്‍പ്പുണ്ട് ചാക്കോ. ജോഷി സാര്‍ ലോഹിതദാസ് സാര്‍ ടീം ഒരുക്കിയ കൗരവര്‍ എന്ന സിനിമയിലെ തിലകന്‍ ചേട്ടനെ ഇന്നും മനസില്‍ സൂക്ഷിച്ചിട്ടുണ്ട്.

Read more

അതുപോലെ ചാക്കോ വര്‍ഷങ്ങള്‍ കഴിഞ്ഞാലും നമ്മുടെ മനസിലുണ്ടാകും. തിലകന്‍ ചേട്ടനോളം എന്നല്ല. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങള്‍ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്‍പ്പിക്കാം, മോശമാക്കില്ല. ഭാവിയില്‍ തിലകന്‍ ചേട്ടന് മുകളില്‍ നില്‍ക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ. ജോഷി സാര്‍ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോള്‍ ഷമ്മി തിലകന്റെ ഇരുട്ടന്‍ ചാക്കോയും’, വിനോദ് ഗുരുവായൂര്‍ കുറിച്ചു.