'ചാവേര്‍' ചവറ് പടമോ? സിനിമ നിരാശപ്പെടുത്തിയോ? പ്രേക്ഷക പ്രതികരണം

ടിനു പാപ്പച്ചന്റെ ‘ചാവേര്‍’ ചിത്രത്തിന് മോശം പ്രതികരണം. ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യം മണിക്കൂറുകളില്‍ തന്നെ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ വേഷമിട്ട ചാവേര്‍ ഓവര്‍ ഡ്രാമ കുത്തിനിറച്ച ചവറ് പടം എന്നാണ് പ്രേക്ഷക പ്രതികരണം.

”നിരാശയുണ്ട്, ജോയ് മാത്യുവിന്റെ ദുര്‍ബ്ബലമായ തിരക്കഥയില്‍ ടിനു പാപ്പച്ചന്‍ കഠിനമായി പരിശ്രമിച്ചു. തീവ്രമായി ക്ലൈമാക്‌സ് പ്രതീക്ഷിച്ചെങ്കിലും നന്നായി വന്നില്ല. പെപ്പെയുടെ സീനുകള്‍, ബിജിഎം, പാട്ടുകള്‍ എല്ലാം മോശം” എന്നാണ് മറ്റൊരു അഭിപ്രായം.


”ചാവേര്‍ 1st half : ആദ്യത്തെ 15 മിനിറ്റ് ലാഗ് സഹിക്കാം എങ്കില്‍ പിന്നീട് അങ്ങോട്ട് സുഖം ആയി ഉറങ്ങാം.. ഇന്റവെല്ലിന് തൊട്ട് മുന്നേ ഉള്ള 3 സീന്‍സ് മാത്രം കൊള്ളാം … with one song ട്രെയ്‌ലറില്‍ കാണിക്കുന്ന കിണറ്റില്‍ തോട്ട പൊട്ടുന്ന സീന്‍സ് ഒഴിച്ചു ബാക്കി ഒന്നും ടിനു പാപ്പച്ചന്‍ പണ്ണല്‍ എന്നു പറയാന്‍ ആയിട്ട് ഇല്ല ആ ഷോട്ട് ഒന്നൊന്നര കിടു 2nd half കൂടി ഇത് പോലെ ആണേല്‍ below average” എന്നാണ് മറ്റൊരു അഭിപ്രായം.

”ക്ലൈമാക്‌സ് ഭാഗം മാറ്റി നിര്‍ത്തിയാല്‍ ചാവേറില്‍ ഓഫര്‍ ചെയ്യാനൊന്നുമില്ല. സംവിധായകന്‍ ചിത്രത്തെ ദൃശ്യപരമായി ഇംപാക്ട്ഫുള്‍ ആക്കാന്‍ ശ്രമിച്ചെങ്കിലും നേര്‍ത്ത പ്ലോട്ടും മന്ദഗതിയിലുള്ള ആഖ്യാനവും സിനിമയെ മടുപ്പിക്കുന്ന കാഴ്ചയാക്കുന്നു. ബിജിഎമ്മിന്റെ ഓവര്‍ഡോസ്. ശരാശരിക്ക് താഴെ” എന്നാണ് മറ്റൊരു അഭിപ്രായം.

”ഓവര്‍ ഡ്രാമയും, സ്ലോ പെയ്‌സും കുത്തി നിറച്ചൊരു ചവറ് പടം..ടിനുവിന്റെ ക്യാരിയറിലെ ഏറ്റവും മോശം പടം…”, ”മോണിംഗ് ഷോയില്‍ ചാവേറിന് ആവറേജ് പ്രതികരണങ്ങള്‍! മന്ദഗതിയില്‍ നീങ്ങുന്ന പൊളിട്ടിക്കല്‍ ഡ്രാമ, ദുര്‍ബലമായ തിരക്കഥ” എന്നിങ്ങനെയാണ് മറ്റു ചില അഭിപ്രായങ്ങള്‍.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ശ്രദ്ധ നേടിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയില്‍ എത്തിയിരുന്നു.