'ഫോറന്‍സിക്ക് സെറ്റിലെ യഥാര്‍ത്ഥ സൈക്കോ'; ചിരിപ്പിച്ച് ടൊവീനോ- വീഡിയോ

ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രമായാണ് “ഫോറന്‍സിക്” തിയേറ്ററുകളിലേക്ക് എത്തിയത്. ടൊവിനോ തോമസ്, മംമത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ പോളും അനസ് ഖാനും ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിഗ് വേളയിലെ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

ചിത്രത്തില്‍ ഒരു വേഷം ചെയ്ത നടന്‍ ധനേഷ് ആനന്ദ് ആണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫോറന്‍സിക് സെറ്റിലെ യഥാര്‍ഥ സൈക്കോ ടൊവീനോ ചേട്ടനാണെന്നും തലക്ക് മാരക പരിക്കുകള്‍ ഏറ്റ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആശുപത്രിയിലാണെന്നും പറഞ്ഞു കൊണ്ടാണ് ധനേഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/B9RAE5ZHz1h/?utm_source=ig_web_copy_link

Read more

മൂന്നു ദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ 7.43 കോടി രൂപയാണ് ചിത്രത്തെ മൊത്തം കളക്ഷന്‍. ഫെബ്രുവരി 28ന് റിലീസായ ചിത്രം ആദ്യ ദിനം തന്നെ 2.14 കോടി രൂപ കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തിരുന്നു. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.