എന്താ ഇക്കാ കൂടുതല്‍ നന്നായിപ്പോയോ? മമ്മൂട്ടിയെ മുന്നിലിരുത്തി ടിനി ടോമിന്റെ 'ഭ്രമയുഗ' പ്രകടനം; ട്രോള്‍പൂരം

ഗെറ്റപ്പ് കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകരെ മമ്മൂട്ടി ഞെട്ടിച്ച സിനിമയായിരുന്നു ‘ഭ്രമയുഗം’. ആഗോള റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള 25 സിനിമകള്‍ ഏതൊക്കെയെന്ന ലിസ്റ്റില്‍ 15-ാം സ്ഥാനത്ത് ഭ്രമയുഗം ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ സ്പൂഫ് ആയി എത്തിയ കോമഡി സ്‌കിറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം കൊടുമണ്‍ പോറ്റി ആയിരുന്നു. പെടുമണ്‍ പോറ്റി എന്ന പേരിലാണ് ടിനി ടോം സ്‌കിറ്റ് അവതരിപ്പിച്ചത്. ഈ സ്‌കിറ്റിന് ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വനിത ഫിലിം അവാര്‍ഡിന്റെ ഭാഗമായാണ് ടിനി ടോമിന്റെ നേതൃത്വത്തില്‍ ഭ്രമയുഗം സ്പൂഫ് സ്‌കിറ്റ് അവതരിപ്പിച്ചത്.

No description available.

മമ്മൂട്ടി അടക്കം പങ്കെടുത്ത ഷോയില്‍, താരത്തെ മുന്നിലിരുത്തിയാണ് ഈ സ്‌കിറ്റ് ടിനിയും സംഘവും അവതരിപ്പിച്ചത്. ഭ്രമയുഗം ടിനി യുഗമാക്കി ചളമാക്കി എന്നും മമ്മൂക്ക സ്റ്റേജില്‍ കയറി തല്ലിയേനെ എന്നുമാണ് ട്രോളന്‍മാര്‍ പറയുന്നത്. ട്രോള്‍ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില് ട്രെന്‍ഡിംഗ് ആവുന്നത്.

No description available.