എസ്ബിഐ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെട്ടു; വാര്‍ഷിക കണക്കെടുപ്പിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍

സാമ്പത്തിക വര്‍ഷം അവസാനിച്ചതോടെ വാര്‍ഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ട് എസ്ബിഐ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെട്ടു. എസ്ബിഐയെ കൂടാതെ വിവിധ ബാങ്കുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തടസം നേരിടുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ വൈകിട്ട് 4 വരെ തടസം നേരിടുമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ 4 മണിക്ക് ശേഷവും സേവനങ്ങള്‍ പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല. യുപിഐ ലൈറ്റ്, എടിഎം സേവനങ്ങള്‍ ലഭ്യമാകുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. എസ്ബിഐക്ക് പുറമേ മറ്റുചില ബാങ്കുകളുടേയും സേവനം തടസ്സപ്പെട്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

യുപിഐ സിസ്റ്റം പ്രവര്‍ത്തനക്ഷമമാണെന്നും എന്‍പിസിഐ വ്യക്തമാക്കിയിരുന്നു. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ്, കോര്‍പ്പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ ലൈറ്റ്, യോനോ ബിസിനസ്, യോനോ, യുപിഐ സേവനങ്ങളാണ് തടസപ്പെട്ടത്.