'ആരാടാ നിന്നോട് ഇവിടെ നില്‍ക്കാന്‍ പറഞ്ഞതെന്ന് ചോദിച്ച് ദേഷ്യപ്പെട്ടു, മമ്മൂക്ക പിണങ്ങിപ്പോയി'

മമ്മൂട്ടി ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത തരത്തിലാണ് പ്രതികരിക്കുകയെന്ന് ഫെഫ്ക ഡാന്‍സേര്‍സ് യൂണിയന്‍ പ്രസിഡന്റ് ഉണ്ണി. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി ഇക്കാര്യം പങ്കുവെച്ചത്.

‘മമ്മൂക്ക എങ്ങനെ ഒരു സാഹചര്യത്തോട് റിയാക്ട് ചെയ്യുമെന്ന് പറയാനാവില്ല. മമ്മൂക്കയുടെ സെറ്റിലേക്ക് ആളുകളെ വിടും മുമ്പ് ക്ലാസ് കൊടുക്കും. അവിടെ പെരുമാറേണ്ട രീതി പറഞ്ഞ് മനസിലാക്കി കൊടുക്കാന്‍. നടന്മാരെല്ലാം ഡാന്‍സേഴ്‌സിനോട് കുശലം ചോദിക്കുന്നവരാണ്.’

ഡാന്‍സേഴ്‌സിനോട് മമ്മൂക്ക ഒരിക്കല്‍ ദേഷ്യപ്പെട്ടിരുന്നു. സിനിമയുടെ പേര് എനിക്ക് ഓര്‍മയില്ല. വൃന്ദ മാസ്റ്ററായിരുന്നു കൊറിയോഗ്രാഫര്‍. വില്ലന്റെ ഗ്യാങും നായകന്റെ ഗ്യാങും തമ്മിലുള്ള രംഗമാണ് അവിടെ ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്.

പെട്ടന്ന് നായകന്റെ ഗ്യാങില്‍ നിന്നിരുന്ന ഒരാള്‍ വില്ലന്റെ ഗ്യാങിനൊപ്പം നിന്നു. ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. മമ്മൂക്ക ശ്രദ്ധിച്ചിരുന്നു. ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുള്ള സെറ്റായിരുന്നു. അശ്രദ്ധയായതുകൊണ്ട് മമ്മൂക്കയ്ക്ക് ദേഷ്യം വന്നു. പുള്ളിയാകെ വൈലന്റായി.’

Read more

‘ആരാടാ നിന്നോട് ഇവിടെ നില്‍ക്കാന്‍ പറഞ്ഞതെന്ന് ചോദിച്ച് ദേഷ്യപ്പെട്ടു. മമ്മൂക്ക പിണങ്ങിപ്പോയി. അവസാനം ഷൂട്ടിങ് കുറെനേരം നിര്‍ത്തിവെച്ചു. പിന്നെ ഞങ്ങളെല്ലാവരും അവിടെ പോയി സംസാരിച്ച് ഡയറക്ടര്‍ അടക്കം എല്ലാവരും സോറി പറഞ്ഞിട്ടാണ് അദ്ദേഹം ഷൂട്ട് തുടരാന്‍ സമ്മതിച്ചത്.’ ഉണ്ണി കൂട്ടിച്ചേര്‍ത്തു.