ഹോട്ട് ബ്രേക്ക്ഫാസ്റ്റ്; പകരം വീട്ടി വീണ്ടും ഉര്‍ഫി, വീഡിയോ വൈറല്‍

വേറിട്ട ഫോട്ടോ ഷൂട്ടുകളിലൂടെ ഇന്‍സ്റ്റയില്‍ വൈറലാവുക ബോളിവുഡ് താരം ഉര്‍ഫിയുടെ പതിവ് രീതിയാണ്. എന്നാല്‍ അടുത്തിടെ താരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത് യു എ ഇയില്‍ ഷൂട്ടിന് പോയപ്പോള്‍ പൊലീസ് പിടികൂടി എന്ന റിപ്പോര്‍ട്ടുകളിലൂടെയായിരുന്നു.

പിന്നീട് ഈ സംഭവത്തെ കുറിച്ച് താരം വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തു. തന്റെ വസ്ത്രമല്ല, ഷൂട്ടിംഗ് സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പൊലീസ് ഇടപെടലിലേക്ക് എത്തിച്ചതെന്നായിരുന്നു താരത്തിന്റെ ന്യായീകരണം.

ഇപ്പോഴിതാ വീണ്ടും ഒരു ചൂടന്‍ ഫോട്ടോഷൂട്ടിലൂടെ താരം വൈറലായിരിക്കുകയാണ്. പ്രഭാതഭക്ഷണം എന്ന അടിക്കുറിപ്പോടെയാണ് ഉര്‍ഫി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റീല്‍സില്‍ ടോപ്ലെസ് ആയി പോസ് ചെയ്യുന്ന താരം ഒരു പ്ലേറ്റും വൈന്‍ ഗ്ലാസും ഉപയോഗിച്ചാണ് സ്വകാര്യ ഭാഗങ്ങള്‍ മറച്ചിരിക്കുന്നത്.

വീഡിയോ അപ്ലോഡ് ചെയ്ത് 20 മിനിട്ടിനുള്ളില്‍ പതിനായിരങ്ങളാണ് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ കമന്റുകളും ചെയ്തിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഉര്‍ഫി ജനഹൃദയങ്ങളില്‍ ചേക്കേറിയത്.

View this post on Instagram

A post shared by Uorfi (@urf7i)