നൃത്തപരിപാടിക്കിടെ ഊര്‍മ്മിള ഉണ്ണി മൈക്ക് വലിച്ചെറിഞ്ഞെന്ന് ആരോപണം; നടിക്കെതിരെ പ്രതിഷേധം

കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ നൃത്തപരിപാടിക്കിടെ നടി ഊര്‍മ്മിള ഉണ്ണി വേദിയില്‍ മോശമായി പെരുമാറിയെന്ന് ആരോപണം. നടിയുടെ മകള്‍ ഉത്തരയുടെ നൃത്തപരിപാടി ഉത്സവത്തോടനുബന്ധിച്ച് നിശ്ചയിച്ചിരുന്നു.

പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് ഊര്‍മ്മിള സംസാരിച്ചു. എന്നാല്‍ ഇതിനിടെ മൈക്ക് ഓഫായി പോവുകയായിരുന്നു. ഇതോടെ ദേഷ്യം വന്ന ഊര്‍മ്മിള പ്രവര്‍ത്തിക്കാത്ത മൈക്ക് വലിച്ചെറിയുകയും മൈക്കില്ലാതെ സ്റ്റേജില്‍ കയറി നിന്ന് ഊര്‍മിള സംസാരിക്കുകയും ചെയ്തു.

Read more

മൈക്ക് വലിച്ചെറിഞ്ഞ ഊര്‍മ്മിളയുടെ പ്രവര്‍ത്തിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൈക്ക് താഴേക്ക് ഇടുന്നത് അത്രവലിയ കുഴപ്പമാണോ സാറേ എന്നും് ഊര്‍മ്മിള ചോദിക്കുന്നത് വീഡിയോയില്‍ കാണാം.