ചില വേദികളില്‍ ചിലരുടെ സാന്നിദ്ധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു: വി. ശിവന്‍കുട്ടി

ബോളിവുഡ് താരസുന്ദരി ദീപിക ഇത്തവണത്തെ ഓസ്‌കറില്‍ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയിരുന്നു. ഇപ്പോഴിതാ ഓസ്‌കര്‍ വേദിയില്‍ തിളങ്ങിയ ദീപികയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി.

ഓസ്‌കറിലെ ദീപികയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്. ‘ചില വേദികളില്‍ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു..’, എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം അദ്ദേഹം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് വിമര്‍ശിച്ചും ദീപികയെ പ്രശംസിച്ചും രംഗത്തെത്തിയത്.

ഓസ്‌കാര്‍ പുരസ്‌കാര നിശയില്‍ പതിനാറ് അവതാരകരാണ് ഉണ്ടായിരുന്നത്, അവരുടെ കൂട്ടത്തിലെ ഏക ഇന്ത്യന്‍ വ്യക്തിയായിരുന്നു ദീപിക. . വളരെ മനോഹരമായ കറുത്ത വസ്ത്രത്തില്‍ ആയിരുന്നു ദീപിക. ദീപികയുടെ ഓസ്‌കാര്‍ റെഡ് കാര്‍പ്പറ്റിലെ ചിത്രങ്ങള്‍ വൈറലാണ്.

Read more

2006ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘ഐശ്വര്യ’യിലൂടെയാണ് ദീപിക പദുക്കോണ്‍ വെള്ളിത്തിരയില്‍ എത്തുന്നത്. പിറ്റേവര്‍ഷം ഓം ശാന്തി ഓമിലൂടെ ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ചിത്രത്തിലെ ഇരട്ട വേഷം ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡും ദീപികയ്ക്ക് നേടിക്കൊടുത്തു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ദീപിക നായികയായി എത്തി.