'ഞാനാണ് നാടുവാഴി... നാട്ടാരെ കണ്ണില്‍ പൂഴി'; വലിയ പെരുന്നാളിലെ ലിറിക്കല്‍ വീഡിയോ എത്തി

ഷെയിന്‍ നിഗം ചിത്രം വലിയ പെരുന്നാളിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. സൂരജ് സന്തോഷും ഇമാം മജ്ബൂറും ചേര്‍ന്ന് പാടിയ ഗാനത്തിന് സംഗീതമൊരുക്കിയത് റെക്സ് വിജയനാണ്. കെ.വി അബൂബക്കര്‍ മാസ്റ്ററാണ് രചന. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20 നാണ് ചിത്രം തിയറ്ററില്‍ എത്തുക.

നവാഗതനായ ഡിമല്‍ ഡെന്നീസാണ് സിനിമ സംവിധാനം ചെയ്യുന്നത്. അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സംവിധായകനാണ് ഡിമല്‍ ഡെന്നീസ്. ഷെയ്‌നൊപ്പം സൗബിനും ജോജു ജോര്‍ജ്ജും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹിമിക ബോസ് നായികയാവുന്ന ചിത്രത്തിലെ ആദ്യ ഗാനം നേരത്തെ സോഷ്യല്‍ മീഡിയയിയില്‍ പുറത്തിറങ്ങിയിരുന്നു.

റെക്‌സ് വിജയന്‍ സംഗീതമൊരുക്കിയ ഈ പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബര്‍ ആദ്യവാരം തീയേറ്ററുകളില്‍ എത്തുമെന്നായിരുന്നും വാര്‍ത്തകള്‍.നേരത്തെ ഒക്ടോബര്‍ 25ന് റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ മാറ്റിവെക്കുകയായിരുന്നു.

നേരത്തെ ഈദ് റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം ചില സാങ്കേതിക കാരണങ്ങള്‍കൊണ്ട് വൈകുകയായിരുന്നു. തിരക്കഥ എഴുതിയിരിക്കുന്നതും ഡിമിലാണ്.

Read more

ഷെയ്നിന് പുറമെ വിനായകന്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.