പിന്നോക്ക വിഭാഗത്തിലുള്ള യുവതീയുവാക്കള്‍ക്കായി ചലച്ചിത്ര പരിശീലന പദ്ധതിയുമായി സംവിധായകന് വെട്രിമാരന്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് കള്‍ച്ചര്‍ (IIFC -International Institute of Film and Culture ) എന്ന പേരിലാണ് ചലച്ചിത്ര പരിശീലന കേന്ദ്രം .
21നും 25നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്കായാണ് പദ്ധതി. ഓരോ വിദ്യാര്‍ത്ഥിയ്ക്കും ഭക്ഷണവും താമസ സൗകര്യവും ഉള്‍പ്പടെയുള്ള കാര്യങ്ങളും സൗജന്യമാണ്.
കഴിഞ്ഞ ദിവസം വിജയ്ക്കൊപ്പം ചിത്രം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചിരുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ചിത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയത്. വിജയ് ഇപ്പോള്‍ അഭിനയിക്കുന്ന ദളപതി 65ന് ശേഷം ചിത്രം ആരംഭിക്കും.
നിലവില്‍ സൂരിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് വെട്രിമാരനിപ്പോള്‍. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകാനുള്ള സമയമായി. അതിന് ശേഷം “വാടി വാസല്‍” എന്ന സൂര്യയുമായുള്ള ചിത്രവും വെട്രിമാരന് പ്രഖ്യാപിച്ചിട്ടുണ്ട്.
International Institute of Film & Culture has announced an 1 year inhouse course in PG Diploma in Film-making, the team of trio consisting of Director #Vetrimaran(President), Dr. #Rajanayagam(Mentor) & #VetriDuraisamy(Secretary). @RIAZtheboss pic.twitter.com/uNrdBA5NzM
— r.s.prakash (@rs_prakash3) April 14, 2021
Read more