ബോളിവുഡില്‍ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു സിംഹാസനം നേടിയെടുത്ത അഭിനേത്രിയാണ് വിദ്യാബാലന്‍. എന്നാല്‍ കരിയറില്‍ അവരുടെ തുടക്കം അത്ര രസകരമായിരുന്നില്ല. പിങ്ക് വില്ലയുമായുള്ള അഭിമുഖത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് വിദ്യ.
“ഒരു ടെലിവിഷന്‍ സീരിയലിനു വേണ്ടിയായിരുന്നു എന്റെ ആദ്യ ഓഡിഷന്‍. അന്ന് കോളജില്‍ പഠിക്കുകയായിരുന്നു ഞാന്‍. എനിക്ക് ഓഡിഷനുള്ള കത്ത് ലഭിക്കുകയും ചെയ്തു. ഏതാണ്ട് എഴുപത്, എണ്‍പത് പേരെങ്കിലും ഉണ്ടായിരുന്നു അന്നവിടെ. കാലത്ത് പതിനൊന്ന് മണിക്ക് അവിടെ എത്തിയിട്ട് എനിക്ക് അവസരം ലഭിച്ചത് വൈകീട്ട് ഏഴ് മണിക്കാണ്. എന്റെ അമ്മ ചോദിച്ചു. നിനക്ക് ശരിക്കും ഇത് വേണോ. ഒരുപാട് കാത്തിരിക്കേണ്ടിയെല്ലാം വരില്ലേ എന്നൊക്കെ ചോദിച്ചു. പക്ഷേ, ആ ഓഡിഷനില്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ല.
Read more
പിന്നെ ഞാന്‍ ഓഡിഷനൊന്നും പോയില്ല. പടങ്ങള്‍ അയച്ചു കൊടുത്തതുമില്ല. ആയിടയ്ക്കാണ് ബാലാജി സ്റ്റുഡിയോയില്‍ നിന്ന് വിളി വരുന്നത്. അപ്പോഴാണ് ഹം പാഞ്ച് സംഭവിക്കുന്നത്. ഒരു വീഡിയോ ശില്‍പശാലയില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. അതിന്റെ വിധികര്‍ത്താവാണ് പരസ്യത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുന്നത്. അങ്ങനെ നാല്‍പത് പേര്‍ പങ്കെടുത്ത ഒരു ഓഡിഷനില്‍ ഞാനും പങ്കാളിയായി.
ഞങ്ങള്‍ നിര്‍മ്മാതാവിന്റെ ഓഫീസിലെത്തി. അദ്ദേഹം സിനിമയിലെ ചില ക്ലിപ്പിങ്ങുകള്‍ ഞങ്ങളെ കാണിച്ചു. എന്നിട്ട് ചോദിച്ചു: ഇവളെ ഒരു നായികയെ പോലെ തോന്നുന്നുണ്ടോ എന്ന്. സത്യസന്ധമായി പറഞ്ഞാല്‍ ഇവളെ നായികയാക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. സംവിധായകനായിരുന്നു നിര്‍ബന്ധം. ഞാന്‍ വിവരം അറിയുമ്പൊഴേയ്ക്കും അവര്‍ എന്നെ ചിത്രത്തില്‍ നിന്ന് മാറ്റിക്കഴിഞ്ഞിരുന്നു. എന്റെ വീട്ടുകാര്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്തായിരുന്നു പ്രശ്‌നം എന്നറിയാന്‍ മാത്രമാണ് ഞങ്ങള്‍ നിര്‍മ്മാതാവിനെ ചെന്നു കണ്ടത്. മറ്റെന്തെങ്കിലും നോക്കിക്കൂടെ എന്നായിരുന്നു അവര്‍ അന്ന് എന്നോട് ചോദിച്ചത്. ആത്മനിന്ദയായിരുന്നു എനിക്ക് അപ്പോള്‍ തോന്നിയത്. ഏതാണ്ട് ആറു മാസത്തോളം ഞാന്‍ കണ്ണാടിയില്‍ പോലും എന്നെ നോക്കിയില്ല. ഒരു വൃത്തികെട്ട രൂപമായാണ് എനിക്ക് എന്നെ തന്നെ തോന്നിയിരുന്നത്. വിദ്യ പറഞ്ഞു.