മികച്ച നടന്‍, മികച്ച സിനിമ - പുരസ്ക്കാര നിറവില്‍ ഇളയദളപതി

മികച്ച നടനുള്ള “വികടന്‍” സിനിമാ പുരസ്‌കാരം നേടി നടന്‍ വിജയ്. മെര്‍സലിലെ അഭിനയത്തിനാണ് താരത്തിന് പുരസ്‌കാരം ലഭിച്ചത്. 2017 ലെ മികച്ച ചിത്രമായി തെരഞ്ഞെടുത്തിരിയ്ക്കുന്നതും മെര്‍സലിനെയാണ്. ഇന്നലെ ചെന്നൈയില്‍ വച്ചു നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ വച്ചാണ് വികടന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തത് . അറത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നയന്‍താരയും നേടിയിട്ടുണ്ട്.

മെര്‍സല്‍, കാട്രുവെളിയിതെ എന്നീ ചിത്രങ്ങളിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ഏ. ആര്‍ റഹ്മാന്‍ സ്വന്തമാക്കി. മികച്ച പുതുമുഖ സംവിധായകനുള്ള അവാര്‍ഡ് അരുവിയുടെ സംവിധായകനായ അരുണിനും പുതുമുഖ നായികയ്ക്കുള്ള പുരസ്‌കാരം അരുവിയിലെ നായിക അതിദിയ്ക്കും ലഭിച്ചു. ഇതിനെല്ലാം പുറമേ മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരവും അരുവിയ്ക്കു തന്നെയാണ് ലഭിച്ചത്.

Read more

മികച്ച വില്ലനുള്ള അവാര്‍ഡ് മക്കള്‍ ശെല്‍വന്‍ വിജയ് സേതുപതിയ്ക്കാണ്. നടന്റെ വിക്രം വേദയിലെ അഭിനയം കണക്കിലെടുത്താണിത്. തിരക്കഥയ്ക്കുള്ള പുരസ്‌കാരവും വിക്രം വേദുടെ പുഷ്‌കര്‍- ഗായത്രിയ്ക്കാണ്. മികച്ച ഗായകനും ഗായികയ്ക്കുമുള്ള പുരസ്‌കാരം അനിരുദ്ധ്, ശിവദ എന്നിവര്‍ നേടി. ചടങ്ങില്‍ വച്ച് ഇളയരാജയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും നലല്‍കി. തമിഴിലെ പ്രസിദ്ധ മാസികയായ ആനന്ദ വികടന്‍ വര്‍ഷം തോറും പ്രഖ്യാപിക്കുന്ന അവാര്‍ഡാണ് വികടന്‍.