രായപ്പനായി വിജയ്‌യുടെ മാസ്മരിക പ്രകടനം; ബിഗിലിലെ രംഗം പുറത്ത്

വിജയ് അറ്റ്‌ലീ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി ബിഗില്‍ വമ്പന്‍ വിജയമാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം 300 കോടിയും പിന്നിട്ട് കുതിക്കുകയാണ്. വിജയ് ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിലെ ഒരു രംഗം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

വിജയ്‌യുടെ രായപ്പന്‍ എന്ന അച്ഛന്‍ കഥാപാത്രവും മൈക്കിള്‍ എന്ന മകന്‍ കഥാപാത്രവും ഒന്നിച്ചെത്തുന്ന രംഗമാണ് പുറത്തുവിട്ടത്. വിജയ്‌യുടെ മാസ്മരിക പ്രകടനം തന്നെയാണ് രംഗത്തിന്റെ ഹൈലൈറ്റ്. അച്ഛന്‍ കഥാപാത്രം വളരെ കുറച്ചു രംഗങ്ങളിലേ ഉള്ളുവെങ്കിലും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. “രായപ്പന്‍” എന്ന കഥാപാത്രത്തെ മാത്രം വച്ച് ഒരു ചിത്രം വരും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read more

നയന്‍താര നായികയായെത്തിയ ചിത്രം ആക്ഷന്‍, പ്രണയം, ഫുട്ബോള്‍ എന്നിവയ്ക്കൊപ്പം സ്ത്രീശാക്തീകരണം പോലുള്ള വിഷയങ്ങളും ചിത്രം സംസാരിക്കുന്നുണ്ട്. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. എജിഎസ് എന്റര്ടയിന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്.