വിജയ് ചിത്രം ‘ദ ഗോട്ട്’ ആവേശത്തോടെ ഏറ്റെടുത്ത് ദളപതി ആരാധകര്‍. വിജയ്‌യുടെ ഫ്‌ളക്‌സില്‍ പാലഭിഷേകവും പുഷ്പ്പാര്‍ച്ചനയുമായി ആവേശം തീര്‍ത്തു കൊണ്ടാണ് സിനിമയുടെ റിലീസ് ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരിക്കുന്നത്. എന്നാല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിഗംഭീര സിനിമയാണെന്ന് ചിലര്‍ പറയുമ്പോള്‍ ചിത്രം ലാഗ് ആണെന്നും സ്ലോ പേസിലാണ് നീങ്ങുന്നതെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
”ദളപതിയുടെ ഫുള്‍ ഷോ. ക്ലീഷേ സ്‌റ്റോറിയാണ്. ഫസ്റ്റ് ഹാഫ് ഗംഭീരമായി തുടങ്ങിയെങ്കിലും ദൈര്‍ഘ്യമേറിയ രംഗങ്ങളും ഫൈറ്റ് സീനുകളും സ്ലോ പേസിലാണ് പോകുന്നത്. സെക്കന്‍ഡ് ഹാഫ് അല്‍പ്പം തമാശയും പിന്നെ മികച്ച ക്ലൈമാക്‌സും. ഗാനം ഗംഭീരം. ട്വിസ്റ്റുകള്‍ വര്‍ക്ക് ആയി. യുക്തിരഹിതമാണ്. കണ്ട് സമയം കളയാന്‍ പറ്റുന്ന എന്റര്‍ടെയ്‌നര്‍” എന്നാണ് പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചത്.
#TheGreatestOfAllTime (Tamil|2024) – THEATRE.
Thalapathy’s show all over. Cliched Story. 1st Hlf Starts Great, then pace goes down with lengthy scenes & fights. 2nd Hlf is Racy with humor & a banger climax. Matta song s blast. Cameos, Twists work. Logicless TIMEPASS Entertainer! pic.twitter.com/7zgHs64G0w
— CK Review (@CKReview1) September 5, 2024
”നല്ല ആദ്യ പകുതിയും തുടര്‍ന്ന് മാന്യമായ രണ്ടാം പകുതിയും. ഓപ്പണിംഗ് സീന്‍, ഇന്റര്‍വെല്‍ ബ്ലോക്ക്, മാറ്റ വിഷ്വല്‍സ്, ക്ലൈമാക്‌സ് എന്നിവയാണ് ഹൈലൈറ്റ് നിമിഷങ്ങള്‍. യുവന്റെ സംഗീതം സിനിമയെ പിന്തുണച്ചു. യോഗി ബാബു, സ്‌നേഹ, പ്രശാന്ത് എന്നിവരുടെ കഥാപാത്രങ്ങള്‍ കൊള്ളാം.”
#TheGreatestOfAllTime [#ABRatings – 3.75/5]
– Good First half followed by a Decent second half 🤝
– Opening scene, Interval block, Matta Visuals, Climax are the highlights moments💫
– So enjoyable to see the charming Thalapathy & IlaiyaThalapathy 🥰
– Yuvan BGM not supported… pic.twitter.com/o9yF1Lp6KG— AmuthaBharathi (@CinemaWithAB) September 5, 2024
”രണ്ടാം പകുതിയില്‍ കുറച്ച് പോരായ്മകളും ദൈര്‍ഘ്യമേറിയകും പ്രശ്‌നമാണ്. കാമിയോ റോളുകള്‍ മികച്ചതായി. മൊത്തത്തില്‍ പറഞ്ഞാല്‍ ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു മികച്ച എന്റര്‍ടെയ്‌നറാണ്” എന്നാണ് മറ്റൊരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചത്.
#TheGreatestOfAllTime Decent 1st Half!
The screenplay is dealt with in a mostly engaging way so far. However, the action gets too lengthy at times and seems a bit superficial. Better music/bgm would’ve taken this half to the next level. Sets up well for the 2nd half! #Goat
— Venky Reviews (@venkyreviews) September 5, 2024
”ആദ്യ പകുതി വളരെ മിതമായാണ് തുടങ്ങുന്നത്, രണ്ടാം പകുതിയില്‍ വിജയ് കസറി, കൈയ്യടിക്കാന്‍ പാകത്തിന് ചിത്രത്തില്‍ സീനുകള്‍ ഉണ്ട്” എന്നാണ് ഒരു പ്രതികരണം. ധോണി, തൃഷ, ശിവകാര്‍ത്തികേയന്‍, ക്യാപ്റ്റന്‍ വിജയകാന്ത് എന്നിവരുടെ കാമിയോ റോളുകള്‍ പ്രശംസ നേടുന്നുണ്ട്. തൃഷയ്‌ക്കൊപ്പമുള്ള നൃത്തരംഗത്തിന്റെ ക്ലിപ്പുകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Ms Dhoni Glimpse in #TheGOAT Movie 🔥Theatre turns into Stadium Mass hysteria 💥 #TheGretestOfAllTime#ThalapathyViiay #msdhoni #TheGOATFestival pic.twitter.com/5BUx9rhzW8
— 🧋. (@FreneticX__) September 5, 2024
അതേസമയം, വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 100 കോടി കടക്കുമെന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍. എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഗോട്ട് നിര്‍മ്മിക്കുന്നത്.
Hold The Cinima Industry #Sivakarthikeyan 🤝🏻 Brother!!!🤩 Kollywood 😇 pic.twitter.com/h0SLGTeAB6
— Mani Kandan (@ManiKan4176152) September 5, 2024