റെക്കോഡുകളെ കടപുഴക്കാന്‍ ബിഗില്‍ കൊടുങ്കാറ്റ്; രണ്ട് ദിനം കൊണ്ട് നൂറ് കോടി കടന്ന് ചിത്രം

ബോക്‌സോഫീസില്‍ കുതിപ്പ് തുടര്‍ന്ന് വിജയ് ചിത്രം ബിഗില്‍. റിലീസ് ചെയ്ത് രണ്ടു ദിനം പിന്നിടുമ്പോള്‍ നൂറുകോടി രൂപ കടന്നിരിക്കുകയാണ് സിനിമയുടെ കളക്ഷന്‍. തമിഴ്‌നാട്ടില്‍ ബിഗില്‍ 26 കോടി ഇതുവരെ നേടിക്കഴിഞ്ഞിരിക്കുന്നു. സര്‍ക്കാരാണ് വിജയ് ചിത്രങ്ങളില്‍ ഈ ലിസ്റ്റില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്താണ് ബിഗില്‍.

അതേസമയം, കേരളത്തില്‍ ആദ്യ ദിനത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ പത്ത് ചിത്രങ്ങളില്‍ ആറാമതായി ബിഗില്‍. മുന്നൂറോളം ഫാന്‍സ് ഷോകളും നൂറ്റിയമ്പതോളം എക്സ്ട്രാ ഷോകളുമാണ് ആദ്യ ദിനം കളിച്ചത്. ഇത് കേരളത്തില്‍ വിജയ്ക്കുള്ള ജനപ്രീതി വ്യക്തമാക്കുന്നു.

Read more

അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തില്‍ ആക്ഷന്‍, പ്രണയം, ഫുട്ബോള്‍ എന്നിവയ്ക്കൊപ്പം സ്ത്രീശാക്തീകരണം പോലുള്ള വിഷയങ്ങളും സംസാരിക്കുന്നുണ്ട്. എജിഎസ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ്.