വിക്രവും മകന്‍ ധ്രുവും ഒന്നിക്കുന്ന ചിത്രം ഉടന്‍; ആകാംക്ഷയോടെ ആരാധകര്‍

സൂപ്പര്‍സ്റ്റാര്‍ വിക്രവും മകന്‍ ധ്രുവും ഒന്നിക്കുന്ന സിനിമ ഉടന്‍ എന്ന് സൂചനകള്‍. ധ്രുവിന്റെ ആദ്യ ചിത്രമായ “ആദിത്യ വര്‍മ്മ”യുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിക്രവും മകനും ഒന്നിക്കുന്ന സിനിമ എത്തുമെന്ന് ആദിത്യ വര്‍മ്മയുടെ നിര്‍മ്മാതാവ് മുകേഷ് ആര്‍ മെഹ്ത സൂചിപ്പിച്ചത്.

2021ല്‍ അല്ലെങ്കില്‍ 2022ല്‍ എങ്കിലും അച്ഛനും മകനും ഒന്നിക്കുന്ന സിനിമ എത്തുമെന്നും അത് ഇതുവരെയുള്ള ബോക്‌സോഫീസ് റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുമെന്നാണ് മുകേഷ് മെഹ്ത പറഞ്ഞത്. വിക്രമും ധ്രുവും ഒന്നിക്കുന്ന സിനിമക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Read more

നിലവില്‍ ആദിത്യ വര്‍മ്മയുടെ പ്രെമോഷന്‍ തിരക്കുകളിലാണ് വിക്രമും ധ്രുവും. ഇതിന് പിന്നാലെ അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രത്തിലേക്കാണ് വിക്രം പോവുക. ഇര്‍ഫാന്‍ പത്താനും ശ്രീനിധി ഷെട്ടിയും എത്തുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്.