ഡെഡിക്കേഷന്റെ വേറെ ലെവല്‍, അമ്പരപ്പിക്കുന്ന മേക്കോവറില്‍ വിക്രം, 'തങ്കലാന്‍' മേക്കിംഗ് വീഡിയോ കണ്ട് ഞെട്ടി് ആരാധകര്‍

നിരവധി കഥാപാത്രങ്ങള്‍ക്കായി അമ്പരപ്പിക്കുന്ന മേക്കോവര്‍ നടത്തി ശ്രദ്ധ നേടിയിട്ടുണ്ട് നടന്‍ വിക്രം. അന്ന്യന്‍, സേതു, പിതാമഹന്‍, ദൈവതിരുമകന്‍, ഐ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണങ്ങള്‍ മാത്രം. ഇപ്പോഴിതാ ഇക്കൂട്ടത്തില്‍ ‘തങ്കലാനും’ എത്തിയിരിക്കുകയാണ്.

ഇതുവരെ കാണാത്ത വന്‍ മേക്കോവറിലാണ് വിക്രം തങ്കലാനില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കഥാപാത്രത്തിനായി വിക്രം നടത്തുന്ന ഡെഡിക്കേഷനുകള്‍ വീഡിയോയില്‍ കാണാം.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്ന് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മുന്‍പ് പറഞ്ഞിരുന്നു.

Read more

മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നു. ‘തങ്കലാന്‍’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. എ കിഷോര്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ചിയാന്‍ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്റെ’ കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂര്‍ത്തിയാണ്.